കുവൈറ്റ് സിറ്റി : ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ് (CAPSS Kuwait) സംഘടിപ്പിക്കുന്ന മൂന്നാമത് ഉത്സവമായ ഭരണി കാഴ്ചകൾ 2020ന്റെ ഫ്ളൈർ പ്രകാശനം ചെയ്തു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് ജനുവരി 17 വെള്ളിയാഴ്ച നടത്തുന്ന ഈ ഉത്സവത്തിൽ CAPSS കുവൈറ്റിന്റെ ശ്രീഭദ്ര കുത്തിയോട്ട സമിതിയിലെ കലാകാരന്മാർക്കൊപ്പം ഓണാട്ടുകരയുടെ ജയവിജയന്മാരായ പ്രമോദിന്റെയും പ്രദീപിന്റെയും ശബ്ദ മാധുര്യത്തിൽ നടത്തുന്ന കുത്തിയോട്ട പാട്ടും ചുവടും ഭജന ഗീതങ്ങളുടെ കുലപതിയായ ഡോ. പ്രശാന്ത് വർമ്മ കോഴിക്കോടും സംഘവും അവതരിപ്പിക്കുന്ന മാനസ ജപലഹരിയും ഗോകുലം കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും മറ്റു കലാപരിപാടികളും പഞ്ചാരിമേളവും കെട്ടുകാഴ്ചയും താലപ്പൊലിയും കഞ്ഞിസദ്യയും നടക്കും.
ഭരണി കാഴ്ചകൾ 2020 ഫ്ളയെറിന്റെ ആദ്യ കോപ്പി സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർ ആയ അശോക് വ്യവസായി ആയ ബോണിക്ക് നൽകി. റാഫിള്‍ കൂപ്പണിന്റെ ആദ്യ കോപ്പി സംഘടനയുടെ രക്ഷാധികാരി സന്തോഷ് വ്യവസായിയായ പ്രവീണിന് നൽകി തുടർന്ന് നടന്ന കുത്തിയോട്ട പാട്ടും ചുവടും പരിശീലന കളരിയും കഞ്ഞി സദ്യയും എല്ലാം കാണികൾക്കു ദൃശ്യ ശ്രവ്യ വിരുന്നൊരുക്കി.