പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ചരിത്ര നേട്ടത്തിനായി ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം ഇന്നിറങ്ങും. സെമിഫൈനലില്‍ കരുത്തരായ ജപ്പാന് സഖ്യത്തെയാണ് 21-11,25-23ന് ഇന്ത്യന്‍ നിര തോല്‍പ്പിച്ചത്.ലോക 5-ാം നമ്പര്‍ താരങ്ങളാണ്് ജപ്പാന് സഖ്യം. ഇന്തോനേഷ്യന്‍ താരങ്ങളായ മാര്ക്കസ്് ഗൈഡിയോണ്-കെവിന് സുഖാമുല്ജോ സഖ്യമാണ് ഫൈനലില്‍ എതിരാളികള്‍.
ഏഴുലക്ഷം അമേരിക്കന്‍ ഡോളര്‍ സമ്മാനത്തുകയുള്ളതാണ് ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍. സ്വാത്വിക് രെങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും അടങ്ങുന്ന ഇന്ത്യന്‍ നിര ആദ്യമായാണ് ഫൈനലില്‍ എത്തുന്നത്.കഴിഞ്ഞ ആഗസ്റ്റില്‍ തായ്ലാന്റ് ഓപ്പണ്‍ സൂപ്പര്‍ 500 കിരീടം ചൂടിയ ജോഡികളാണിവര്‍.
ശക്തമായ മുന്നേറ്റം നടത്തിയ ഇന്ത്യന്‍ ടീം തുടക്കത്തില്‍ 5-2 നും തുടര്‍ന്ന് 11-5ലേക്കും ആദ്യസെറ്റ് ലീഡിലെത്തി. 21-11നാണ് ആദ്യസെറ്റ് നേടിയത്.56 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 25-23ന് രണ്ടാം സെറ്റും പിടിച്ചെടുത്ത് ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.ക്വാര്ർട്ടറില് ഡെന്മാര്ർക്ക് ടീമിനെയാണ് ഇന്ത്യ അടിയറ പറയിച്ചത്.















