ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം. ഞായറാഴ്ച രാവിലെ രജൗറി സെക്ടറിന് നേരെയാണ് വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായത്.
ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നാണ് വിവരം. മണിക്കൂറുകള്‍ നീണ്ട ആക്രമണത്തില്‍ അനേകം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വെടിവയ്പ്പില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച കുപ്വാരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന് സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൂഞ്ച് സെക്ടറിന് നേരെ പാകിസ്ഥാന് സൈന്യം തീവ്രമായ മോട്ടോര്‍ ഷെല്‍ ആക്രമണം നടത്തിയിരുന്നു.