ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പത്തുകളികള് വീതം കഴിഞ്ഞപ്പോള്‍ ഗോള്‍ വല കുലുക്കി ഉശിരന്‍ താരങ്ങള്‍ മുന്നേറുകയാണ്.നിലവില്‍ ലിസസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡിയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ഗീ അഗ്യൂറോയും ചെല്‍സിയുടെ താമി എബ്രഹാമുമാണ് ഗോളടിവീരന്മാര്.
സതാംപ്ടണിനെതിരെ 9-0ന്റെ തകര്‍പ്പന്‍ ജയംനേടിയ മല്‍സരത്തിലെ ഹാട്രിക്ക് പ്രകടനമാണ് ജാമി വാര്‍ഡിക്ക് ഗോള്‍ വേട്ടയില്‍ മുന്നിലെത്താന്‍ സഹായകമായത്.ആകെ 9 ഗോളുകളാണ് വാര്‍ഡി അടിച്ചത്. ഈ ജയം ലിസസ്റ്ററിനെ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ജയത്തിന്റെ പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമെത്തിച്ചു.
ഗോളടിയില്‍ രണ്ടാമതുള്ളത് സെര്‍ഗീ അഗ്യൂറോവാണുള്ളത്.എട്ടുകളികളില്‍ നിന്നായി അഗ്യൂറോ 8 ഗോളുകള്‍ നേടിക്കഴിഞ്ഞു.അതേ എണ്ണം ഗോളുകളടിച്ച് താമി എബ്രഹാം ചെല്‍സിക്കായി കൂടെയുണ്ട്.ഇവരെ കൂടാതെ ആഴ്സണലിന്റെ പിയറി എംറികും നോര്‍വിച്ചിന്റെ തീമു പിക്കുവും മുന്‍നിരയിലുണ്ട്. ന്യൂകാസിലിനെതിരായ ഹാട്രിക്ക് പ്രകടനത്തോടെയാണ് പിക്കു കളം നിറഞ്ഞത്.















