മുംബൈ: ദേശീയ ക്രിക്കറ്റില്‍ സമഗ്രമാറ്റത്തിന്റെ സൂചനകളുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്ത്. ഫസ്റ്റ്ക്ലാസ്സ് താരങ്ങള്‍ക്ക് കരാര്‍ തുക സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ആദ്യമായി ചര്‍ച്ചയാകുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് വളരേണ്ടത് ആഭ്യന്തരക്രിക്കറ്റിലെ ശക്തികൊണ്ടാകണം.അതിന് താരങ്ങള്‍ക്ക് ദീര്‍ഘകാലം കളിക്കാനാകും വിധമുള്ള സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ടതുണ്ട്.അതിനായി നിലവില്‍ അന്താരാഷ്‌ട്ര താരങ്ങള്‍ക്ക് നിലവില്‍ ഉള്ളപോലെയുള്ള കരാര്‍ വ്യവസ്ഥയാണ് ഗാംഗുലി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ദീപാവലി അവധിയായിരുന്നതിനാല്‍ ഒരാഴ്ചയ്‌ക്കകം സാമ്പത്തിക റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിക്കാനാണ് ഗാംഗുലി ബിസിസിഐ ഓഫീസിനോട് പറഞ്ഞിരിക്കുന്നത്.
നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഒരു ദിവസത്തെ കളിക്ക് നല്‍കുന്നത് 35000 രൂപയാണ്. അത് പ്രകാരം ഒരു താരത്തിന് ഏര്‍പ്പെടുന്ന കളികള്‍ക്കനുസരിച്ച് ഒരു വര്‍ഷം 25-30 ലക്ഷം രൂപയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇതില്‍ ബിസിസിഐയുടെ സംപ്രേക്ഷണാവകാശത്തുകയില്‍ നിന്ന് കിട്ടുന്ന തുകയുടെ 13ശതമാനവും വീതിച്ചുകിട്ടും.















