ബ്യൂണസ് അയേഴ്സ്: മെസ്സിമാജിക് ഇനി സ്വന്തം നാടിനായി ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പായി.ഒരു ഇടവേളയ്ക്ക ശേഷമാണ് ലയണല്‍ മെസ്സി അര്‍ജ്ജന്റീനയുടെ നീലക്കുപ്പായത്തിലേക്ക് മടങ്ങുന്നത്.ഈ മാസം തന്നെ ബ്രസീലിനെതിരെയും യുറുഗ്വായ്ക്കെതിരെയും നടക്കുന്ന സൗഹൃദമത്സരങ്ങളിലിറങ്ങും.
സംഘാടകര്‍ക്കെതിരെ കോപ്പ അമേരിക്ക മത്സരങ്ങള്‍ക്കിടെയാണ് മെസ്സി ഉടക്കിയത്. അതോടെ നടത്തിയ വിവാദപരാമര്‍ശങ്ങള്‍ മൂന്നു മാസത്തെ വിലക്കിലേക്കും നയിച്ചു.സൗത്ത്അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് അന്ന് നടപടി എടുത്തത്.ഏതായാലും മടങ്ങിവരവ് തന്നെ പരമ്പരാഗത എതിരാളികളായ ബ്രസീലിനെതിരെയാകുന്നു എന്നത് ആരാധകരെ ആവേശത്തിലാക്കിക്കഴിഞ്ഞു.
സെര്‍ഗീ അഗ്യൂറോയും മെസ്സിയും ഒരുമിച്ചിറങ്ങുന്ന മത്സരങ്ങള്‍ ഈ മാസം 15ന് നടക്കും. സൗദി അറേബ്യയില്‍ വച്ചാണ് ബ്രസീല്‍-അര്‍ജ്ജന്റീനാ മത്സരം നടക്കുന്നത്. 19-ാം തീയതി ഇസ്രായേലില്‍ വച്ച് ഉറുഗ്വയോടും ഏറ്റുമുട്ടും.















