ജമൈക്ക: ജമൈക്കയുടെ അന്താരാഷ്ട്ര വനിതാ ഫുട്ബോള്‍ താരം ടറാനിയാ ക്ലാര്‍ക്ക് കൊല്ലപ്പെട്ടു. കിംഗ്സ്റ്റണില്‍ വച്ചുണ്ടായ കത്തിക്കുത്തിലാണ് താരം വധിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ടറാനിയ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. 20 വയസ്സുമാത്രം പ്രായമുള്ള ടറാനിയ അതിവേഗം ഉയര്‍ന്നുവരുന്ന താരമായിരുന്നു.
മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കൂടെയുണ്ടായിരുന്ന ഒരു സ്ത്രീ കത്തികൊണ്ട് കുത്തുകയായിരുന്നു എന്നാണ് കിംഗ്സറ്റണ് പോലീസ് നല്കുന്ന വിവരം. കഴിഞ്ഞമാസം ശക്തരായ ക്യൂബക്കെതിരെ 12-1 ന്റെ വിജയം ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളില്‍ നേടിയ ടീം അംഗം കൂടിയാണ് ടറാനിയ.
കളിക്കളത്തിലും പുറത്തും മികച്ചതാരവും വ്യക്തിത്വവുമായിരുന്നു ടറാനിയ എന്ന് ജമൈക്ക ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് മൈക്കിള്‍ റിക്കറ്റ് പറഞ്ഞു.















