കര്‍താര്‍പൂരില്‍ ഭീകരപരിശീലനകേന്ദ്രങ്ങള്‍; ഖാലിസ്ഥാന്‍ ഭീകരര്‍ കര്‍താര്‍പൂര്‍ തീര്‍ത്ഥാടകരെ ബന്ദിയാക്കാന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം; സുരക്ഷാ വിഭാഗങ്ങള്‍ അടിയന്തിര യോഗം ചേര്‍ന്നു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കര്‍താര്‍പൂരില്‍ ഭീകരപരിശീലനകേന്ദ്രങ്ങള്‍; ഖാലിസ്ഥാന്‍ ഭീകരര്‍ കര്‍താര്‍പൂര്‍ തീര്‍ത്ഥാടകരെ ബന്ദിയാക്കാന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം; സുരക്ഷാ വിഭാഗങ്ങള്‍ അടിയന്തിര യോഗം ചേര്‍ന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2019, 10:45 am IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഢ്: ഇന്ത്യക്കെതിരെ ഭീകരന്മാരെ പരിശീലിപ്പിക്കുന്ന നിരവധി കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നാരോവാള്‍ ഗ്രാമത്തിലാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. നിലവില്‍ പ്രസിദ്ധമായ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര നിലനില്‍ക്കുന്ന പ്രദേശമാണ് നാരോവാളെന്നത് അതീവ ഗൗരവമേറിയ വിഷയമാണെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. ഖാലിസ്ഥാന്‍ ഭീകരന്മാര്‍ കേന്ദ്രീകരിച്ചേക്കാമെന്നും രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു. ഏതു അടിയന്തിര സാഹചര്യവും നേരിടാനായി സുരക്ഷാ വിഭാഗം യോഗം ചേര്‍ന്നു.

പാകിസ്ഥാനിലെ ഭീകരപരിശീലനങ്ങളെപ്പറ്റി നിരന്തരം മുന്നറിയിപ്പുകള്‍ അന്താരാഷ്‌ട്ര വേദികളില്‍ ഉന്നയിക്കുന്ന ഇന്ത്യയുടെ നിലപാടുകള്‍ ശരിവയ്‌ക്കുന്നതാണ് കര്‍താര്‍പൂരിലെ ഭീകരകേന്ദ്രങ്ങളെ സംബന്ധിച്ചുള്ള സൂചനയെന്നും പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബ് പ്രവിശ്യയിലെ മുര്‍ദികെ, ഷക്കാര്‍ഗഢ്, നരോവാള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പാക്ഭീകരരുടെ സജീവ കേന്ദ്രങ്ങള്‍ നിലവിലുള്ളത്. പഞ്ചാബ് മേഖലയിലെ സുരക്ഷാവിഭാഗങ്ങളുടെ സംയുക്തയോഗത്തിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങള്‍ ചര്‍ച്ചചെയ്തത്. നിലവില്‍ തീര്‍ത്ഥാടകര്‍ കര്‍താര്‍പൂരിലാണുള്ളത്. വരുന്ന 12-ാം തിയതി ഗുരുനാനാക് 550-ാം ജന്മവാര്‍ഷിക ആഘോഷം നടക്കാനിരിക്കുകയാണ്. തീര്‍ത്ഥാടകരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വിലപേശാനുള്ള സാധ്യതയും സുരക്ഷാ വിഭാഗം അതിനാല് തള്ളിക്കളയുന്നില്ല.

മുന്‍പേ തന്നെ കര്‍താര്‍പൂര്‍ തീര്‍ത്ഥാടനത്തിന് പാകിസ്ഥാന്‍ വളരെ ആവേശത്തോടെ തയ്യാറെടുപ്പുകള്‍ നടത്തിയത് സുരക്ഷാ വിഭാഗം സംശയത്തോടെയാണ് നിരീക്ഷി്ക്കുന്നത്. ഖാലിസ്ഥാന്‍ ഭീകരര്‍ സിഖ് തീര്‍ത്ഥാടകരെ ബന്ദിയാക്കാനുള്ള സാധ്യതകളാണ്  രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര വിഭാഗത്തെ അറിയിച്ചത്.

പ്രസിദ്ധമായ കര്‍താര്‍പൂര്‍, സിഖ്മത സ്ഥാപകന്‍ ഗുരുനാനാക് ദേവിന്റെ സമാധി സ്ഥലമാണ്. വിവിധ ഘട്ടങ്ങളിലായി പതിനായിരത്തിലധികം സിഖ് വംശജര്‍ ഗുരുദ്വാരയിലേക്ക് തീര്‍ത്ഥാടനത്തിനെത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പഞ്ചാബിലെ ദേരാ ബാബാ നാനക് സാഹിബ് ഗുരുദ്വാര മുതല്‍ പാകിസ്ഥാനിലെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര വരെയുള്ള ഭാഗം തീര്‍ത്ഥാടന ഇടനാഴി എന്ന നിലയിലാണ് അറിയപ്പെടുന്നത്. തീര്‍ത്ഥാടകരെ ഇരുരാജ്യത്തെ സൈന്യവും കനത്ത സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് കടത്തിവിട്ടുകൊണ്ടിരിക്കുന്നത്.

Share220
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies