സാംബാ(ജമ്മുകശ്മീര്‍): ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു വിളിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. ജമ്മുകശ്മീരിലെ ജമ്മു, കത്വാ,സാംബാ ജില്ലകളിലെ യുവതിയുവാക്കളെ മാത്രം ലക്ഷ്യം വച്ച പരിപാടിയിലാണ് സൈന്യത്തിനെ ഞെട്ടിച്ചുകൊണ്ട് 44000 യുവാക്കള്‍ ഇരമ്പിയെത്തിയത്.
സാംബായിലെ ഷേര്‍ ബച്ചാ സ്റ്റേഡിയത്തില്‍ വച്ചാണ് പ്രഥമിക തിരഞ്ഞെടുപ്പിനായി എത്താന്‍ യുവാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.മൂന്ന് ജില്ലകളില്‍ നിന്നുമാത്രം 44000 പേര് എത്തിയതാണ് ഇന്ത്യയില്‍ത്തന്നെ ആദ്യ സംഭവമായിട്ടാണ് സൈന്യം വിലയിരുത്തുന്നത്. ജമ്മുകശ്മീര്‍ മേഖല കേന്ദ്ര ഭരണപ്രദേശമായ ശേഷം ആദ്യമായി നടക്കുന്ന സൈനിക പ്രവേശന പരിപാടിയായിരുന്നു ഇന്ന് നടന്നത്.
ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുക എന്നത് എത്ര വലിയ അഭിമാനമാണെന്നതിന്റെ ഏറ്റവും നല്ല ഉദാരഹരണമാണിത്. ജമ്മു പ്രതിരോധ വകുപ്പിന്റെ പി ആര് ഒ ലഫ്റ്റ.കേണല്‍.ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. വന്നവരെല്ലാം സൈന്യത്തിനായി എന്തും ചെയ്യാന്‍ തയ്യാറാണെന്ന തികഞ്ഞ സമര്‍പ്പണത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ആനന്ദ് വ്യക്തമാക്കി.
ജമ്മുകശ്മീരിലെ യുവാക്കള്‍ പുതിയ ഭരണസംവിധാനത്തില്‍ തികഞ്ഞ പ്രതീക്ഷയിലാണ്. യുവാക്കള്‍ കൃത്യമായ ദിശാബോധം കിട്ടിയാല്‍ എത്രകണ്ട് മെച്ചപ്പെടുമെന്നതിന്റെ ഉദാഹരണമാണിത്. കഴിഞ്ഞ ഒന്നര വര്‍ഷമായി മാത്രം തുടങ്ങിവച്ച സൈനിക തയ്യാറെടുപ്പുമാത്രമാണിത്, ആനന്ദ് കൂട്ടിച്ചേര്‍ത്തു.
ചെറുപ്പം മുതലേ സൈന്യത്തിന്റെ യൂണിഫോമിനോട് വല്ലാത്ത ആകര്‍ഷണവും ബഹുമാനവുമായിരുന്നു.എന്നാല്‍ ഇത്തരം ഒരു റാലി ഉണ്ടാകുമെന്നോ, പങ്കെടുക്കാനാകുമെന്നോ സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല, റാലിയിലെത്തിയ അമന് കുമാര്‍ പറഞ്ഞു.ഞായറാഴ്ച ആരംഭിച്ച പ്രവേശന യോഗ്യതാ പരിശീലനം 12-ാം തിയതി വരെ പല ഘട്ടങ്ങളായി പൂര്‍ത്തിയാകുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.