ന്യൂഡല്‍ഹി : അയോദ്ധ്യ കേസില്‍ സുപ്രീം കോടതിയുടേത് ചരിത്രപരമായ വിധിയാണെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍. കേസില്‍ സുപ്രീം കോടതിയുടേത് സന്തുലിതമായ വിധിയാണ്. വിധിയെ രാജ്യത്തെ എല്ലാ ജനങ്ങളും മാനിക്കണമെന്നും , രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാ ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.
ഏതാനും വര്‍ഷങ്ങളായി തുടര്‍ന്ന് വന്ന തര്‍ക്കത്തിനാണ് വിരാമം ആയിരിക്കുന്നത്. തര്‍ക്ക ഭൂമി ഹിന്ദു വിശ്വാസികള്‍ക്ക് നല്‍കാനും തര്‍ക്ക ഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ പള്ളി പണിയാന്‍ മുസ്ലീങ്ങള്‍ക്ക് നല്‍കാനുമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇരു വിഭാഗങ്ങള്‍ക്കും ഒരു പോലെ പ്രായോഗികമാകുന്ന വിധിയാണ് സുപ്രീം കോടതിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോദ്ധ്യ വിഷയത്തെ അടിച്ചമര്‍ത്തുകയല്ല മറിച്ച് നല്ലൊരു പരിഹാരം കാണുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതിന് മുന്‍പ് ഭരിച്ച സര്‍ക്കാര്‍ പ്രശ്ന പരിഹാരത്തിനായി മുന്‍കൈ എടുത്തിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അയോദ്ധ്യ കേസില്‍ പരിഹാരം കാണാന്‍ കഴിയുമായിരുന്നു എന്നും ഗംഭീര്‍ വ്യക്തമാക്കി.