ചെങ്ങന്നൂർ: ശബരിമല യുവതി പ്രവേശന വിഷയത്തിലെ പുനപരിശോധന ഹർജി 7 അംഗ വിശാല ബഞ്ചിന് വിട്ട സുപ്രീംകോടതിയുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. വിശ്വാസികൾക്കും ഭക്തർക്കും പ്രതീക്ഷ നൽകുന്നതാണ് വിധി. അയ്യപ്പഭക്തരെ പ്രത്യക വിഭാഗമായി കാണുമെന്ന് പറഞ്ഞതും അനുകൂലമാണ്.
മതത്തേയും അവരുടെ വിശ്വാസത്തേയും അവരുടെ വഴിക്ക് വിടണം. വിശ്വാസത്തേയും നിയമത്തേയും കൂട്ടികുഴക്കാതിരുന്നാൽ നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും രാജീവര് പറഞ്ഞു.