പാലക്കാട്: വിശ്വപ്രസിദ്ധമായ കല്പപാത്തി രഥോത്സവത്തിന് തുടക്കം. അഗ്രഹാര വീഥികളിൽ ദേവരഥങ്ങൾ പ്രയാണം ആരംഭിച്ചു. വിശ്വനാഥസ്വാമിയുടേയും വിശാലാക്ഷി അമ്മാളിെന്റെയും തിരുക്കല്യാണത്തോടെയാണ് ഇത്തവണത്തെ രഥോത്സവത്തിന് തുടക്കമായത്. തിരുക്കല്യാണത്തിന് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവി ദേവന്മാരെ രഥങ്ങളിലേക്ക് എഴുന്നള്ളിച്ചു.
വിഘ്നേശ്വരനെ ആദ്യം രഥത്തിലേക്കേറ്റി പുറകെ വളളി സമേതനായ സുബ്രഹമണ്യ സ്വാമിയേയും ഏറ്റവും ഒടുവിൽ വിശാലാക്ഷി സമേതനായ വിശ്വനാഥനെയും രഥത്തിലേറ്റി. ദേവി ദേവന്മാർ രഥത്തിലേറിയതോടെ രഥ പ്രയാണം ആരംഭിച്ചു. ഇനിയുള്ള മൂന്ന് ദിവസം വേദ മന്ത്ര മുഖരിതമായ അഗ്രഹാര വീഥികളിൽ ദേവരഥങ്ങൾ പ്രയാണം നടത്തും.