ലണ്ടന്‍: നൊവാക്ക് ജോക്കോവിച്ചിനെ ക്വാര്‍ട്ടറില്‍ അനായാസം മറികടന്ന് എടിപിയിലെ എക്കാലത്തേയും ഫേവറേറ്റ് റോജര്‍ ഫെഡറര്‍ ഫൈനലിലെത്തി. 6-4, 6-3ന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ സെര്‍ബിയന്‍ താരത്തെ തറപറ്റിച്ചത്. സുപ്രധാന ഗ്രാന്സ്ലാം ഫൈനലുകളില്‍ 49 തവണ പരസ്പരം ഏറ്റുമുട്ടിയതില്‍ മുന്‍തൂക്കം ജോക്കോവിച്ചിനാണ്. കഴിഞ്ഞ വിംബിള്‍ഡണ്‍ ഫൈനലിലെ തോല്‍വിക്ക് നേരിയ ഒരാശ്വാസം കിട്ടുന്ന ജയമാണ് ഫെഡറര്‍ നേടിയിരിക്കുന്നത്.
മികച്ച എയ്സുകളും ഷോട്ടുകളുമായി ലണ്ടന്‍ ഒ2 അറീനയില്‍ ഫെഡറര്‍ കളംനിറഞ്ഞു. കാര്യമായ ഒരു ചെറുത്തുനില്‍പ്പും ജോക്കോവിച്ചിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. സെമിയില്‍ എത്തില്ലെങ്കിലും ജോക്കോവിച്ചിനെ മറികടന്ന് ഇതേ ടൂര്‍ണ്ണമെന്റില്‍ കളിക്കുന്ന നദാല്‍ ലോക ഒന്നാം നമ്പര്‍ റാങ്കിങ്ങിലേക്ക് മടങ്ങിയെത്തും.
ലോക ഒന്നാം നമ്പര്സ്ഥാനത്തേക്ക് ഇതോടെ ഫെഡററും .നദാലും,ജോക്കോവിച്ചും 5 തവണ വീതം എത്തി എന്ന പ്രത്യേകതയുമുണ്ട്. മുന്‍പ് പീറ്റ് സാംപ്രാസാണ് 6 തവണ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തെത്തിയത്.നദാലിന്റെ സെമിഫൈനല്‍ എതിരാളി സ്റ്റെഫാനോ സിറ്റ്സീപാസ്സാണ്.















