റിയാദ്: അര്‍ജന്റീന-ബ്രസീല്‍ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന മുന്നില്‍. 13ാം മിനിട്ടില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് അര്‍ജന്റീനക്കു വേണ്ടി ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. റിയാദിലെ കിംഗ് സൗദ് സ്റ്റേഡിയത്തിലാണ് മത്സരം പുരോഗമിക്കുന്നത്.
മെസ്സിയെടുത്ത പെനാല്‍റ്റി കിക്ക് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസ്സന്‍ തടഞ്ഞിട്ടെങ്കിലും പന്ത് മെസ്സിയുടെ കാലിലേക്ക് തന്നെ തിരികെ വരികയും അദ്ദേഹം അത് ഗോളാക്കി മാറ്റുകയുമായിരുന്നു.
10ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി പാഴാക്കിയതാണ് ബ്രസീലിന് വിനയായത്. ഗബ്രിയേല്‍ ജീസസ് എടുത്ത കിക്ക് പോസ്റ്റിനു പുറത്തേക്ക് പോവുകയായിരുന്നു. നെയ്മറില്ലാതെയാണ് ബ്രസീല്‍ കളിക്കാനിറങ്ങിയത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 72 മിനിട്ടുകള്‍ പിന്നിട്ട മത്സരത്തില്‍ അര്‍ജന്റീന ഒരു ഗോളിന് ലീഡ് ചെയ്യുകയാണ്.















