നിയോണ്‍(സ്വിറ്റ്സര്‍ലാന്റ്): അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യൂറോകപ്പിന്റെ യോഗ്യതാ മത്സരങ്ങളില്‍ സ്വീഡനും ഫിന്‍ലാന്റും ജയം. ഇന്നലെ നടന്ന മത്സരങ്ങളില്‍ സ്വീഡന് കരുത്തരായ റുമാനിയയെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ തറപറ്റിച്ചപ്പോള്‍ ഫിന്‍ലാന്റ് ലിച്ചെന്സ്റ്റിനിനെ ഗ്രുപ്പ് ജെ യില്‍ തോല്‍പ്പിച്ചു.
എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സ്വീഡന് റുമാനിയയെ തോല്പിച്ചത്. ആദ്യ ഗോള്‍ നേടിയത് മാര്‍ക്കസ് ബര്‍ഗായിരുന്നു. രണ്ടാം ഗോളിലൂടെ റോബിന് ക്വായിസണ്‍ ടീമിന് ആധികാരിക ജയം സമ്മാനിച്ചു. യോഗ്യത നേടിയതോടെ സ്വീഡന് തുടര്‍ച്ചയായി ആറാം തവണയാണ് യുറോക്കപ്പ് യോഗ്യത നേടുന്നത്. രണ്ടാം മത്സരത്തില്‍ ഫിന്‍ലാന്റ് 3-0ന്് എതിരാളിയായ ലിച്ചെന്സ്റ്റിനിനെ തകര്‍ത്തുവിട്ടു. ജാസ്സെ ടോമീനെനായിരുന്നു ആദ്യഗോള്‍ നേടിയത്. തീമു പുക്കിയുടെ ഇരട്ടഗോളുകളാണ് ലീഡ് ഉയര്‍ത്തിയത്. പെനാല്‍റ്റി മുതലാക്കി രണ്ടാം ഗോളും തുടര്‍ന്ന് പൂക്കി മൂന്നാം ഗോളും സമ്മാനിച്ച് ടീമിനെ ആദ്യമായി യൂറോക്കപ്പിലേക്ക് കടക്കാന്‍ കാരണക്കാരനായി.
മറ്റ് മത്സരങ്ങളിലൂടെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ടര്‍ക്കി, ചെക്ക് റിപ്പബ്ലിക്ക് എന്നിവരും യൂറോക്കപ്പ് തട്ടകത്തിലേക്ക് കടന്നു. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന്റെ കാര്യം ഉറപ്പായിട്ടില്ല. സെര്‍ബിയയുമായുള്ള കളിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമിന്റെ പ്രവേശനം തീരുമാനിക്കുക.















