ലണ്ടന്‍: യുവേഫാ നിയന്ത്രണത്തിലുള്ള യൂറോപ്പിലെ ഫുട്‌ബോള്‍ മാമാങ്കത്തിനുള്ള ടീമുകള്‍ അണിനിരന്നുതുടങ്ങി. നാലുവര്‍ഷത്തിലൊരിക്കലാണ് യൂറോക്കപ്പ് നടക്കുക. 2016ലാണ് അവസാനമായി നടന്നത്. 2020ലേക്കുള്ള പോരാട്ടത്തിന് നിലവില്‍ ഇന്നലെവരെയുള്ള മത്സരങ്ങളിലൂടെ 12 രാജ്യങ്ങള്‍ യോഗ്യതനേടിക്കഴിഞ്ഞു. ഇനി പൂര്‍ത്തിയാകാനുള്ളതും പ്ലേഓഫ് മത്സര വിജയികളും ചേരുന്നതോടെ യുറോ 2020ലെ 24 ടീമുകളുടെ പട്ടികയും പൂര്‍ണ്ണമാകും. ഈ മാസം 30-ാം തീയതി ഗ്രൂപ്പ്കളിലേക്കുള്ള ടീമുകളുടെ ഡ്രോ ബുക്കാറസ്റ്റിലാണ് നടക്കുക. 2020 ജൂണ്‍മാസത്തിലാണ് യൂറോക്കപ്പ് മത്സരങ്ങള്‍ ആരംഭിക്കുക.
നിലവില്‍ ബെല്‍ജിയം, ചെക്‌റിപ്പബ്ലിക്ക്, ഇംഗ്ലണ്ട്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ഇറ്റലി, പോളണ്ട്, റഷ്യ, സ്‌പെയിന്‍, സ്വീഡന്‍, തുര്‍ക്കി, ഉക്രെയിന്‍ എന്നിവരാണ് യോഗ്യത നേടിയിരിക്കുന്നത്. 2016 മുതലാണ് 24 ടീമുകള്‍ യൂറോകപ്പില്‍ മാറ്റുരയ്‌ക്കാന്‍ തുടങ്ങിയത്. 4 ടീമുകള്‍ വീതം 6 ഗ്രൂപ്പുകളിലാണ് ടീംലൈന് തയ്യാറാകുന്നത്. 6 ഗ്രൂപ്പുചാമ്പ്യന്മാര്‍ തയ്യാറാകുന്നതിന് പുറകേ 6 റണ്ണറപ്പുകളും 4 മൂന്നാംസ്ഥാനക്കാരും അടങ്ങുന്ന 16 ടീമുകളാണ് നോക്കൗട്ടിലേക്ക് കടക്കുക. അവര്‍ പിന്നീട് ലീഗ് ഫോര്‍മാറ്റില്‍ കളിക്കണം.
ഒരു ജയത്തിന് 3 പോയിന്റുകളും സമനിലക്ക് ഒരു പോയിന്റുമാണ് ലഭിക്കുക. അവസാന പോരാട്ടത്തില്‍ മൂന്നാം പ്ലേഓഫ് എന്ന സംവിധാനം യൂറോക്കപ്പിലില്ല. 2016ല്‍ യൂറോക്കപ്പ് ഫ്രാന്‍സിലാണ് നടന്നത്. അന്ന് ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് പോര്‍ച്ചുഗലാണ് കിരീടം ചൂടിയത്. ഇത്തവണ വേദി യൂറോപ്പിലെ പലയിടങ്ങളിലാക്കി നടത്താനാണ് യുവേഫ തീരുമാനം.















