മുംബൈ: ബംഗ്ലാദേശിനെതിരായ ആദ്യടെസ്റ്റിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച മായങ്കിനും ഷമിക്കും ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ മുന്നേറ്റം. ബാറ്റിംഗില്‍ ലോകനേട്ടത്തിലേക്ക് ഇരട്ടസെഞ്ച്വറിയുമായി ചുവടുവച്ച ഇന്ത്യന്‍ ഓപ്പണര്‍, ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ 11-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ബൗളിംഗില്‍ തിളങ്ങിയ മുഹമ്മദ് ഷമി 7-ാം സ്ഥാനത്തേക്കും എത്തി.
ബംഗ്ലാദേശിനെതിരെ ഒരിന്നിംഗ്സിനും 150 റണ്‍സിനുമാണ് ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ബാറ്റിംഗില്‍ മായങ്ക് അഗര്‍വാളിന്റെ എക്കാലത്തേയും മികച്ച സ്ക്കോറായ 243ആണ് റെക്കോഡ് പ്രകടനമായിമാറിയത്. ഏറ്റവും കുറഞ്ഞ ഇന്നിംഗ്സില്‍ രണ്ട് ഇരട്ട സെഞ്ച്വറി എന്ന നേട്ടത്തിന്റെ കാര്യത്തിലാണ് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിക്ക് പിന്നില്‍ എത്തിയത്. തന്റെ 12-ാംമത്തെ ഇന്നിംഗ്സിലാണ് മായങ്ക് നേട്ടം സ്വന്തമാക്കിയത്. ബാറ്റിംഗില്‍ കോഹ്ലി രണ്ടാം സ്ഥാനത്തും അജിന്‍ക്യാ രഹാനെ 5-ാം സ്ഥാനത്തും രോഹിത് ശര്‍മ 10-ാം സ്ഥാനത്തുമുണ്ട്.
ബൗളിംഗില്‍ ഷമി 8 സ്ഥാനങ്ങള്‍ മറികടന്നാണ് 7-ാം മതായിരിക്കുന്നത്. ഷമിക്ക് മുന്നിലുള്ള ഏക ഇന്ത്യന്‍ താരം 3-ാം സ്ഥാനത്തുള്ള ബുംറയാണ്. ആദ്യപത്തില്‍ 10-ാം സ്ഥാനത്ത് രവിചന്ദ്ര അശ്വിനാണുള്ളത്. പേസ് ബൗളര്‍മാര്‍ ഇതുവരെ നേടിയിട്ടുള്ള പോയിന്റിലും ഇന്ത്യന്‍ നിരയില്‍ ഷമിക്കുള്ളത് 790 പോയിന്റാണ്. മുന്‍പ് കപില്‍ ദേവാണ് 877 പോയിന്റുകള്‍ വരെ സ്വന്തമാക്കിയിട്ടുള്ള ഏക താരം. ബുംറ നിലവില്‍ 832 പോയിന്റ് നേടിക്കഴിഞ്ഞു.















