മസ്കറ്റ്: ലോകകപ്പ് ലോകകപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടി. യോഗ്യതാ മത്സരത്തിൽ ഒമാനോട് തോൽവി വഴങ്ങിയതോടെയാണ് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് മേൽ വിള്ളൽ വീഴ്‌ത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഒമാന്റെ ജയം. 33-ാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതിരോധ പിഴവില്‍ നിന്ന് അല്‍ ഗസാനിയാണ് ഒമാന്റെ വിജയ ഗോള്‍ നേടിയത്.
കളിയുടെ ആദ്യ അഞ്ചാം മിനിറ്റിൽ ഒമാന് വീണു കിട്ടിയ പെനാൽറ്റി ഗസാനിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ബോക്സിൽ ഗസാനിയെ രാഹുൽ ബെക്കെ വീഴ്‌ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ഗസാനിയുടെ കിക്കിൽ പന്ത് ബാറിന് മുകളിലൂടെ ലക്ഷ്യം മറന്നു പാഞ്ഞു. മുപ്പത്തിമൂന്നാം മിനിറ്റിലെ ഗോളിലൂടെ ആ പിഴവ് മെഹ്സൻ അൽ ഗസാനി പരിഹരിച്ചു.
തോൽവിയോടെ അഞ്ചു കളിയിൽ നിന്ന് വെറും മൂന്നു പോയിന്റുകൾ മാത്രം നേടി ഇന്ത്യ നാലാം സ്ഥാനത്താണ്. അഞ്ചു കളിയിൽ നിന്നായി പന്ത്രണ്ടു പോയിന്റുകൾ നേടി ഒമാൻ രണ്ടാം സ്ഥാനത്താണ്.















