വാഷിങ്ടണ്‍: നാവിക സേനയ്‌ക്ക് ശക്തി പകരാന്‍ 100 കോടി ഡോളര്‍ ചിലവിട്ട് യുഎസില്‍ നിന്ന് തോക്കുകള്‍ വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇന്ത്യയുമായുള്ള ആയുധ കരാര്‍ വിഷയം യുഎസ് കോണ്‍ഗ്രസില്‍ ചൊവ്വാഴ്ച അവതരിപ്പിച്ചിരുന്നു.
13 എംകെ 45 ആന്റി സര്‍ഫേസ്, ആന്റി എയര്‍ നാവിക തോക്കുകള്‍ വില്‍ക്കുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. വെടിക്കോപ്പുകളും അനുബന്ധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ 102 കോടി ഡോളറിന്റേതാണ് കരാര്‍. 36 കിലോ മീറ്ററാണ് തോക്കുകളുടെ ദൂര പരിധി.
നാവിക സേനയെ കൂടുതല്‍ ശക്തമാക്കാനും ശത്രുക്കളുടെ ആയുധങ്ങളില്‍ നിന്നുള്ള ഭീഷണി നേരിടാനും ഇതിലൂടെ ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന് യുഎസ് പ്രതിരോധ സുരക്ഷ കോര്‍പ്പറേഷന്‍ ഏജന്‍സി അറിയിച്ചു.
അതോടൊപ്പം വില്‍പ്പന കരാര്‍ അമേരിക്കയുടെ വിദേശ നയത്തേയും ദേശീയ സുരക്ഷയേയും സഹായിക്കുമെന്ന് ഡി.എസ്.സി.എ അറിയിച്ചു. എന്നാല്‍ തോക്കുകള്‍ എപ്പോള്‍ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് മാത്രം ഡിഎസ്.സി.എ അറിയിച്ചിട്ടില്ല. ദക്ഷിണ കൊറിയ, ജപ്പാന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം സംവിധാനം ഉപയോഗിക്കുന്നുണ്ട്.















