ഇന്ത്യ ഒരിക്കൽ മാത്രം തൊടുത്താൽ മതി പിന്നെ അതിനെ തടയാൻ പാകിസ്ഥാന്റെ ഒരു മിസൈലിനുമാവില്ല , അതാണ് ഇന്ത്യയുടെ അഗ്നി . 2018 ജനുവരിയിൽ ഇന്ത്യ അഗ്നി പരീക്ഷിച്ചതിനു പിന്നാലെ ഇറങ്ങിയ ചൈനീസ് മാദ്ധ്യമങ്ങളിൽ ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വൻ വാർത്തയായിരുന്നു . ഒപ്പം അതിൽ മറ്റൊന്നു കൂടിയുണ്ടായിരുന്നു ചൈനയ്‌ക്കുള്ള ഒരു മുന്നറിയിപ്പ് . ഏതുവിധേനയും ഇന്ത്യയുടെ അഗ്നിയെ പ്രതിരോധിക്കാൻ ചൈന ശ്രമിക്കണമെന്നും, അഗ്നി–5 മിസൈൽ വലിയ വെല്ലുവിളിയാണെന്നും അവർ റിപ്പോർട്ട് ചെയ്തു .
അണ്വായുധം വഹിക്കാൻ ശേഷിയുള്ള അഗ്നി–5 ചൈനയുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണ്. മിസൈലിനെ പ്രതിരോധിക്കാൻ വേണ്ട നടപടികൾ ചൈന സ്വീകരിക്കണമെന്ന് ഗ്ലോബൽ ടൈംസ് അടക്കം റിപ്പോർട്ട് ചെയ്തിരുന്നു . അതിന്റെ പ്രധാനകാരണം മറ്റൊന്നുമല്ല പരീക്ഷണം വിജയിച്ചതോടെ ഇന്ത്യ വൻതോതിൽ മിസൈൽ നിർമിക്കും. ഇത് ചൈനയ്‌ക്ക് വൻ ഭീഷണിയാകുമെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ നിരീക്ഷണം .
5000 കിലോ മീറ്ററിലധികം പരിധിയുള്ള അഗ്നി–5ന് ചൈനയുടെ വടക്കേ ഭാഗങ്ങളിൽ വരെ ആക്രമണം നടത്താനാകും.ബെയ്ജിങ് അഗ്നി–5 ന്റെ പരിധിയിൽ വരുന്നതാണ്. ഇതിനു പുറമേ കാണുന്നപോലെയല്ല ഏറ്റവും വലിയ അണ്വായുധങ്ങൾ കൈവശമുള്ള രാജ്യമാണ് ഇന്ത്യയെന്നും ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .
17 മീറ്റർ നീളവും 2 മീറ്റർ വ്യാസവും 50 ടണ്ണോളം ഭാരവുമുളള അഗ്നി-5 അയ്യായിരം കിലോമീറ്റർ ദൂരപരിധിയിൽ നാശം വിതയ്‌ക്കാൻ കഴിവുളളതാണ്. ഒരു ടണ്ണിലേറെ ഭാരമുളള ആണവപോർമുനകളെ വഹിക്കാൻ പര്യാപ്തമായ ഇതിൽ അഗ്നിയുടെ മുൻതലമുറ മിസൈലുകളിൽ നിന്നും വ്യത്യസ്തമായി വിവിധ ആധുനിക സാങ്കേതികവിദ്യകളും ഉൾക്കൊളളിച്ചിട്ടുണ്ട്.
വിപുലമായ ഗതിനിയന്ത്രണസംവിധാനവും, വളരെ ഉയർന്ന കൃതകൃത്യതയും അഗ്നി-5 ന്റെ പ്രത്യേകതയാണ്. കൃത്യമായ ലക്ഷ്യത്തിന്റെ ഏതാനും മീറ്ററുകൾക്കപ്പുറം ഇതിന്റെ ലക്ഷ്യം തെറ്റില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.ഒരിക്കല്‍ തൊടുത്താല്‍ പിടിച്ചു നിര്‍ത്താനാകാത്ത അഗ്നി മിസൈലുകള്‍ ചിന്തിക്കാനാകാത്ത വേഗത്തിലാണ് സഞ്ചരിക്കുന്നത്
ചൈനയുമായി മത്സരിക്കുന്നതിന് ഇന്ത്യ നിരവധി ആയുധങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അണ്വായുധ നിർമാണത്തിൽ ഇന്ത്യ ഏറെ മുന്നിലാണ്. ആണവ നിർവ്യാപന കരാറിന് ഇന്ത്യ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.
അഗ്നി-1, അഗ്നി-2, എന്നീ മിസൈലുകളും ഇതിനകം തന്നെ ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്. പൃഥ്വി, ധനുഷ് എന്നീ മിസൈലുകളിൽ എസ്എഫ്സി ഇതിനകം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ചൈനയ്‌ക്ക് തന്നെയാണ് ഭീഷണി.മാത്രമല്ല ഇപ്പോൾ ഈ മിസൈലുകളുടെ എല്ലാം രാത്രികാല പരീക്ഷണങ്ങളും ഇന്ത്യ വിജയകരമായി നടത്തിക്കഴിഞ്ഞു .















