തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ചതിന് കല്ലട ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ കല്ലട ബസിന്റെ ഡ്രൈവറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടത്ത് വച്ച് ബസ് ഒരു കാറിനെ ഇടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴാണ് ഡ്രൈവര്‍ മദ്യപിച്ചു എന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.