ചെന്നൈ: തമിഴ്നാട്ടില്‍ പെയ്യുന്ന ശക്തമായ മഴ അടുത്ത 24 മണിക്കൂര്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവള്ളൂര്‍,വെല്ലൂര്‍,തൂത്തുക്കുടി,രാമനാഥപുരം,തിരുനെല്‍വേലി,തിരുവണ്ണാമല എന്നീ ജില്ലകളിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്.
കഴിഞ്ഞ ഒരു ദിവസം കൊണ്ട് 20 സെന്റീമീറ്ററിലധികം മഴയാണ് ഇവിടെ ലഭിച്ചത്. മഴക്കെടുതിയില്‍ മരണം 25 ആയി. രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ശക്തമായ മഴ തുടരുന്നതിനാല്‍ തിരുവള്ളുവര്‍, തൂത്തുകുടി, രാമനാഥപുരം എന്നി ജില്ലകളിലെ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. കാഞ്ചീപുരം, കടലൂര്‍, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു.
മദ്രാസ് സര്‍വ്വകലാശാലയും അണ്ണാ സര്‍വ്വകലാശാലയും തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.