തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തുടരും. പാര്‍ട്ടി ചുമതല തല്ക്കാലം ആര്‍ക്കും കൈമാറേണ്ടതില്ലെന്നാണ് സി.പി.എമ്മിലെ ധാരണ. വിദേശത്തു നിന്ന് മടങ്ങിയെത്തിയെങ്കിലും തിരുവനന്തപുരത്തും ചികിത്സ തുടരുകയാണ്്. അതേസമയം ചികിത്സയ്ക്കായി വീണ്ടും വിദേശത്തേക്ക് പോകേണ്ടി വരുമെന്നാണ് സൂചന. പാര്‍ട്ടിയുടെ കര്യങ്ങളില്‍ സജീവമായിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ ഓഫീസ് കാര്യങ്ങളില്‍ ഇടപെട്ട് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററില്‍ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ചികിത്സ തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഏകോപനത്തിന് സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്താനാണ് സി.പി.എം നീക്കം. പാര്‍ട്ടി സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എം.വി. ഗോവിന്ദന് മേല്‍നോട്ടം വഹിച്ചേക്കുമെന്നാണ് സൂചന.
ചികിത്സയ്ക്കായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിക്ക് അവധി അപേക്ഷ നല്‍കിയെന്നും പാര്‍ട്ടിക്ക് പുതിയ താത്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുമുള്ള മാദ്ധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.