ധാർമിക മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്നു; മൂവാറ്റുപുഴ നിർ‌മല കോളേജ് പുറത്തിറക്കിയ പരസ്യ വീഡിയോ വിവാദത്തിൽ; അന്വേഷണം പ്രഖ്യാപിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധാർമിക മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്നു; മൂവാറ്റുപുഴ നിർ‌മല കോളേജ് പുറത്തിറക്കിയ പരസ്യ വീഡിയോ വിവാദത്തിൽ; അന്വേഷണം പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 07:59 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പുതിയ ബാച്ചിലേക്കുള്ള വിദ്യാർത്ഥികളെ സ്വാ​ഗതം ചെയ്ത് മൂവാറ്റുപുഴ നിർ‌മല കോളേജ് പുറത്തിറക്കിയ പരസ്യ വീഡിയോ വിവാദത്തിൽ. കോളേജ് ലൈബ്രറിയിൽ വച്ച് കണ്ടുമുട്ടുന്ന രണ്ട് വിദ്യാർത്ഥികളെ ചുറ്റിപ്പറ്റിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സ്വകാര്യ ഏജൻസിയാണ് വീഡിയോ നിർ‌മിച്ചത്. ഇതാണ് പുതിയ വിവാദങ്ങളിലേക്ക് വഴിവച്ചിരിക്കുന്നത്.

ഏഴ് പതിറ്റാണ്ടായി കോളേജ് ഉയർത്തിപ്പിടിച്ച സാംസ്കാരികവും ധാർമികവുമായ മൂല്യങ്ങൾക്കെതിരെയാണ് വീഡിയോ എന്ന് പ്രിൻസിപ്പൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യം കൈകാര്യം ചെയ്തിരുന്ന ഏജൻസി പുറത്തുവിട്ടതാണ് വീഡിയോ എന്നും കോളേജിന്റെ അറിവോട് കൂടിയല്ല ഇതെന്നും കുറിപ്പിൽ പറയുന്നു.

നിറക്കൂട്ട് എന്ന ചിത്രത്തിലെ ‘പൂമാനമേ’ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ദൃശ്യാവിഷ്കാരമായരുന്നു വീഡിയോ. കോളേജ് ലൈബ്രറിയിലെ പ്രണയമാണ് ഇതിവൃത്തം. ലൈബ്രറിയിൽ ഇരുന്ന് മുട്ടത്ത് വർക്കിയുടെ ഇണപ്രാവുകൾ വായിക്കുന്ന വിദ്യാർത്ഥിനി. അവിടെ എത്തുന്ന വിദ്യാർത്ഥി അവളിൽ ആകൃഷ്ടയാകുന്നു. ലൈബ്രറിയിലെ പുസ്തക ഷെൽഫുകൾക്കിടയിൽ വെച്ച് ഇരുവരും മുഖത്തോടുമുഖം നോക്കുന്നതും അടുപ്പത്തിലാകുന്നതും പിന്നീട് കൈപിടിച്ച് ലൈബ്രറിയിലൂടെ നടന്ന് നീങ്ങുന്നതുമാണ് വീഡിയോ. ഒടുവിൽ ഇതെല്ലാം ലൈബ്രറിയിൽവെച്ച് വിദ്യാർത്ഥി കണ്ട പകൽ കിനാവ് എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘വായന മനസ് തുറക്കുമെന്നും സങ്കൽപങ്ങളെ ആളിക്കത്തിക്കുമെന്നും’ എഴുതി കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

സംഭവത്തിൽ കോതമംഗലം രൂപതയുടെ കോർപറേറ്റ് മാനേജ്മെൻറ് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോളജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന ലൈബ്രറി നിർമല കോളേജിന്റേതല്ലെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.

Tags: videoNirmala College Muvattupuzha
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies