ക്രിക്കറ്റിലെ കറുത്ത മുത്ത് ; ടെസ്റ്റില്‍ നാനൂറെന്ന മാന്ത്രിക സംഖ്യയുടെ റെക്കോഡുകാരന്‍ ; അരങ്ങേറ്റ ദിനത്തില്‍ ലാറയ്ക്ക് ആശംസ നേര്‍ന്ന് ഐസിസി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റിലെ കറുത്ത മുത്ത് ; ടെസ്റ്റില്‍ നാനൂറെന്ന മാന്ത്രിക സംഖ്യയുടെ റെക്കോഡുകാരന്‍ ; അരങ്ങേറ്റ ദിനത്തില്‍ ലാറയ്‌ക്ക് ആശംസ നേര്‍ന്ന് ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2019, 03:03 pm IST
Facebook
Twitter
WhatsAppTelegram

ജമൈക്ക: ബ്രയാന്‍ലാറ അന്താരാഷ്‌ട്രക്രിക്കറ്റിലെ ടെസ്റ്റ് മത്സര അരങ്ങേറ്റം നടത്തിയ ദിവസമാണിന്ന്. ക്രിക്കറ്റിലെ കറുത്ത മുത്തായി അറിയപ്പെട്ട, ടെസ്റ്റില്‍ നാനൂറെന്ന മാന്ത്രിക സംഖ്യയുടെ റെക്കോഡുകാരനായ വെസ്റ്റിന്‍ഡീസിന്റെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനാണ് ബ്രയാന്‍ ലാറ. അരങ്ങേറ്റ ദിനത്തില്‍ ലാറയ്‌ക്ക് ഐസിസി സമൂഹമാധ്യമങ്ങളിലൂടെ ആശംസ നേര്‍ന്നു.

1990 ഡിസംബര്‍ 6 നായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.ആദ്യ എതിരാളികള്‍ പാകിസ്ഥാനായിരുന്നു. അതേ പരമ്പരയില്‍ത്തന്നെയാണ് ഏകദിനത്തിലും അരങ്ങേറിയത്. അവസാന ടെസ്റ്റും 2006ല്‍ പാകിസ്ഥാനെതിരെയായിരുന്നു.

കരീബിയന്‍ നിരയില്‍ വിവിയന്‍ റിച്ചാഡ്‌സിന് ശേഷം ലോകബാറ്റിംഗ് താരാപഥത്തിലേക്ക് ഉയര്‍ന്ന പ്രതിഭ. ബ്രയാന്‍ ലാറയെന്ന ഇടംകയ്യന്‍, അത്ഭുതമായി മാറിയത് പെട്ടന്നായിരുന്നു. അതിവേഗം പന്തുകളെ ബൗണ്ടറികടത്തുന്ന റിസ്റ്റ് ഷോട്ടുകളും കവര്‍ ഡ്രൈവുകളുമായി ലാറ ആവേശമായി. ആദ്യ ടെസ്റ്റില്‍ വെറും 6 റണ്‍സ് അകലെ അര്‍ദ്ധസെഞ്ച്വറി നഷ്ടമായെങ്കിലും കളിക്കളത്തിലെ മിസ്റ്റര്‍ കൂള്‍ 12000 ടെസ്റ്റ് റണ്‍സുകളാണ് സ്വന്തംപേരില്‍ ചേര്‍ത്തത്.

ലോകക്രിക്കറ്റില്‍ ഒരു ടീം കഷ്ടപ്പെട്ട് അടിച്ചുകൂട്ടുന്ന റണ്‍സ് അത്രയും ഒറ്റക്ക് അടിക്കുന്ന റണ്‍മെഷീനായാണ് ലാറ പിന്നീട് മാറിയത്. ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റില്‍ വാര്‍വിക്ക്‌ഷെറിനായി 1994ല്‍ നേടിയ 501 റണ്‍സ് ഇന്നും പിന്‍ഗാമികള്‍ക്ക് മുന്നില്‍ വന്‍മലയായി നിലനില്‍ക്കുന്നു. വെറും 474 മിനിറ്റില്‍ 427 പന്തുകളിലാണ് 501 റണ്‍സ് നേടിയത്. 2004ല്‍ ഇംഗ്ലണ്ടിനെ അമ്പരപ്പിച്ചുകൊണ്ട് നേടിയത് 400 നോട്ടൗട്ട് ആയിരുന്നു.ലാറ നേടിയ ഏറ്റവും വലിയ അന്താരാഷ്‌ട്ര സക്കോറും ഇതുതന്നെ. ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയത് കളിച്ച അഞ്ചാമത്തെ ടെസ്റ്റിലായിരുന്നു.1993ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു കന്നി സെഞ്ച്വറി. 34 സെഞ്ച്വറികളും 48 അര്‍ദ്ധസെഞ്ച്വറികളും ലാറയുടെ നേട്ടത്തിന്റെ ഭാഗമായി.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

Latest News

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies