കൊല്‍ക്കത്ത: മോശം ഫോം തുടരുന്ന ഋഷഭ് പന്തിനെ പിന്തുണച്ച കോഹ്‌ലിക്ക് മറുപടിയുമായി ഗാംഗുലി രംഗത്ത്. കളി മോശമാകുമ്പോഴുള്ള കളിയാക്കലുകള്‍ കേള്‍ക്കാന്‍ പന്ത് തയ്യാറാകണമെന്നാണ് ബിസിസിഐ പ്രസിഡന്‌റ് ഗാംഗുലി സൂചിപ്പിച്ചത്.
കഴിഞ്ഞ ദിവസം പന്തിനെ കളിയാക്കരുതെന്നും ഗ്യാലറികളില്‍ നിന്ന്് ധോണി-ധോണി എന്ന വിളി കളിയാക്കുന്നതിന് തുല്യമാണെന്നുമാണ് കോഹ്‌ലി അഭിപ്രായപ്പെട്ടത്. പന്തിന് കുറേക്കൂടി സമയം നല്‍കണമെന്നും ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ കളിയാക്കലുകളെ ഒരു താരം ഭയക്കേണ്ടതില്ല. അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകണം ഗാംഗുലി പറഞ്ഞു. ‘ കോഹ്‌ലിയുടെ സ്ഥാനത്ത് താനാണെങ്കില്‍ പന്ത് ഈ സാഹചര്യങ്ങളിലൂടെ കടന്നുപോകട്ടെ എന്നുതന്നെ തീരുമാനിക്കും.ജനമനസ്സില്‍ ധോണി് എക്കാലത്തെയും മികച്ചതാരമാണ്. എപ്പോഴും നമുക്ക് എം.എസ്.ധോണിമാരെ കിട്ടില്ല. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കാണുന്ന അപൂര്‍വ്വ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം’ ഗാംഗുലി വ്യക്തമാക്കി.















