തിരുവനന്തപുരം: ആവേശകരമായ ഒന്നാം ടി20ക്ക് ശേഷം ഇരുടീമുകളും ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തും. നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സറ്റേഡിയത്തിലാണ് രണ്ടാം ട്വന്റി20 മത്സരം നടക്കുക. നാളെ രാവിലെ ടീമുകള്‍ പരിശീലനത്തിനിറങ്ങും.
സന്ദര്‍ശകരായ വിന്‍ഡീസ് നടത്തിയ ശക്തമായ പോരാട്ടത്തിന് ഉശിരന്‍ തിരിച്ചടി നല്‍കിയാണ് ടീം ഇന്ത്യ ആദ്യ ജയം പിടിച്ചെടുത്തത്. നായകന്‍ വിരാട് കോഹ്‌ലി 94 റണ്‍സുമായി നടത്തിയ പോരാട്ടത്തിന്റെ ആവേശത്തിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍.

എന്നാല്‍ കഴിഞ്ഞ സീസണ്‍ മുതല്‍ ടീമിലുണ്ടായിട്ടും കളിക്കാന്‍ സാധിക്കാതിരുന്ന മലയാളിതാരം സഞ്ജു സാംസണിന് സ്വന്തം നാട്ടിലിറങ്ങാന്‍ അവസരം ലഭിക്കും എന്നാണ് പ്രതീക്ഷ.















