ടെല്‍ അവീവ്: ഹാമാസ് ഭീകരര്‍ക്കെതിരെ ഇസ്രായേല്‍ സേന ശക്തമായ വ്യോമാക്രമണം നടത്തി. ഗാസാ മേഖലയിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.
ഇസ്രായേല്‍ മേഖലയിലേക്ക് ഗാസയില്‍ നിന്ന് 3 റോക്കറ്റുകളാണ് ഹാമാസ് തൊടുത്തതെന്നും ഇസ്രായേല്‍ സേനയുടെ വ്യോമപ്രതിരോധ വിഭാഗമാണ് റോക്കറ്റുകളെ തകര്‍ത്തതെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
ഇസ്രായേലിന്റെ അതിര്‍ത്തി കടന്നുള്ള ഒരു കടന്നുകയറ്റമോ ആക്രമണമോ അനുവദിക്കില്ലെന്നു പറഞ്ഞ ഇസ്രായേല്‍ പ്രതിരോധത്തിനായി ജെറ്റ് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതായും അറിയിച്ചു.