ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് ഇന്ന് നവതി. 84 വയസ്സ് ആഘോഷിക്കുന്ന പ്രണാബ് മുഖര്‍ജിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.
നമ്മുടെ മുന്‍ രാഷ്ട്രപതിയും രാഷ്ട്രതന്ത്രജ്ഞനുമായ പ്രണാബ് മുഖര്‍ജിക്ക് ജന്മദിന ആശംസകളും നേരുന്നു. ഇന്ത്യയുടെ വികാസത്തിനായി കഠിന പരിശ്രമം നടത്തിയ വ്യക്തിയാണ് പ്രണാബ് മുഖര്‍ജി. പൊതുകാര്യത്തിനായി തന്റെ രാജനൈതിക പാണ്ഡിത്യം നന്നായി വിനിയോഗിച്ചു. ഇതായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ സന്ദേശം.
Birthday greetings to our remarkable former President and statesman, Shri Pranab Mukherjee. He has served India with diligence and determination. He is widely admired across the spectrum for his intellect, wit and razor-sharp memory. Praying for his long life. @CitiznMukherjee
— Narendra Modi (@narendramodi) December 11, 2019
1935ല്‍ പശ്ചിമബംഗാളിലായിരുന്നു പ്രണാബിന്റെ ജനനം. കോണ്‍ഗ്രസ്സ് നേതാവെന്ന നിലയില്‍ ദീര്‍ഘകാലം വിവിധവകുപ്പുകള്‍ കൈകാര്യം ചെയ്ത അപൂര്‍വം ദേശീയ നേതാക്കളി ലൊരാളായിരുന്നു പ്രണാബ് മുഖര്‍ജി.രാജ്യം ഭാരതരത്നയും പദ്മഭൂഷണും നല്കി പ്രണാബ് മുഖര്‍ജിയെ ആദരിച്ചു.
രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന പ്രണാബ് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം വിജയദശമി ആഘോഷത്തില്‍ പങ്കെടുത്തതും ഡോക്ടര്‍ ഹെഡ്ഗേവാറിന്റെ ജന്മഗൃഹം സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു.