ജീവിത ക്രീസില്‍ യുവരാജ് സിംഗിന് ഇന്ന് 38ാം ഇന്നിംഗ്‌സ്; ഹാപ്പി ബര്‍ത്ത് ഡേ യുവി
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജീവിത ക്രീസില്‍ യുവരാജ് സിംഗിന് ഇന്ന് 38ാം ഇന്നിംഗ്‌സ്; ഹാപ്പി ബര്‍ത്ത് ഡേ യുവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2019, 03:52 pm IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റില്‍ ഇടംകൈയ്യന്‍ താരങ്ങളുടെ കളി കാണാന്‍ ഒരു പ്രത്യേക അഴകാണ്. എന്നാല്‍ ഈ അഴകിനുമപ്പുറം എന്തോ ഒന്ന് ബാറ്റിലേക്കും ശരീരത്തിലേക്കും ഷോട്ടുകളിലേക്കും ആവാഹിച്ച താരമാണ് ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിംഗ്. ഇന്ത്യ രണ്ട് ലോകകപ്പുകള്‍ നേടിയപ്പോള്‍ നിര്‍ണ്ണായകമായത് യുവിയുടെ പ്രകടനമായിരുന്നു. കളിക്കളത്തിലെ അസാമാന്യമായ കരുത്തിനൊപ്പം സൗന്ദര്യവും ചാലിച്ച്, ക്യാന്‍സറിനെതിരെ പൊരുതി നേടിയ യുവരാജ് സിംഗിന്റെ ജീവിതത്തില്‍ ഇന്ന് 38ാം ഇന്നിംഗ്‌സ് പൂര്‍ത്തിയാകുകയാണ്. ഒരു ഓവറില്‍ അടിച്ചു പറത്തിയ ആറ് സിക്‌സറുകളുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് ഐസിസി യുവിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നത്. ക്രിക്കറ്റ് ലോകത്തെ പ്രമുഖരും താരത്തിന് ആശംസകള്‍ നേര്‍ന്നു.

കളിക്കളത്തിലും കളത്തിനു പുറത്തും പരാജയപ്പെടാത്ത ഉറച്ച മനസുള്ള പോരാളിയായിരുന്നു യുവരാജ് സിംഗ്. ഇന്ത്യക്ക് 2011ല്‍ ലോകകപ്പ് നേടിത്തരുമ്പോള്‍ അയാളുടെ ശരീരത്തെ ക്യാന്‍സര്‍ എന്ന മാരക രോഗം കീഴ്‌പ്പെടുത്തി തുടങ്ങിയിരുന്നു. എന്നാല്‍ പ്രതികൂലമായ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് കളിക്കളത്തില്‍ പല തവണ കാണിച്ചു തന്ന യുവരാജ് ജീവിതത്തിലും ഇത് ആവര്‍ത്തിച്ചു. ക്യാന്‍സറിനെ അതിജീവിച്ച് വീണ്ടും കളിക്കളത്തില്‍ തിരികെ എത്തിയെങ്കിലും പിന്നീട് അര്‍ഹിക്കുന്ന യാത്രയയപ്പ് ലഭിക്കാതെയാണ് യുവരാജ് കളിക്കളത്തിനോട് വിട പറഞ്ഞത്.

2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പില്‍ യുവരാജ് എന്ന താരത്തിന്റെ മികവിലാണ് ഇന്ത്യ മുത്തമിട്ടത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരു ഓവറില്‍ അടിച്ചുകൂട്ടിയ ആറ് സിക്‌സറുകള്‍ ഇന്നും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസില്‍ മായാതെ കിടക്കുന്ന ഓര്‍മ്മയാണ്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും മികച്ചു നിന്നത് യുവി തന്നെ.

2011ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പില്‍ ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് യുവരാജ് സിംഗ് ആയിരുന്നു എന്നതു തന്നെ അദ്ദേഹത്തിലെ പ്രതിഭക്ക് ലഭിച്ച അംഗീകാരമായിരുന്നു. ബാറ്റ് കൊണ്ടും പന്തു കൊണ്ടും മികച്ചു നിന്ന യുവരാജ് പല പ്രതിസന്ധി ഘട്ടങ്ങളിലും ഇന്ത്യയുടെ രക്ഷകനായി. 2011 ലോകകപ്പില്‍ 9 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 4 അര്‍ദ്ധ സെഞ്ച്വറിയുമുള്‍പ്പെടെ 90.50 ശരാശരിയില്‍ 362 റണ്‍സാണ് യുവരാജ് അടിച്ചു കൂട്ടിയത്. ഇതിനു പുറമെ 15 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി.

പരിമിത ഓവര്‍ ക്രിക്കറ്റിലാണ് യുവരാജ് സിംഗ് കൂടുതല്‍ അപകടകാരി എന്നാണ് അദ്ദേഹത്തിന്റെ കരിയര്‍ വ്യക്തമാക്കുന്നത്. ഇന്ത്യക്ക് വേണ്ടി 40 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച യുവരാജ് 33.92 ശരാശരിയില്‍ 1900 റണ്‍സും 58 ട്വന്റി20 മത്സരങ്ങളില്‍ നിന്നും 28.02 ശരാശരിയില്‍ 1177 റണ്‍സും നേടിയിട്ടുണ്ട്. 304 ഏകദിന മത്സരങ്ങളില്‍ അദ്ദേഹം നീലക്കുപ്പായമണിഞ്ഞു. 87.67 സ്‌ട്രൈക്ക് റേറ്റില്‍ 8701 റണ്‍സാണ് യുവിയുടെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിര നേടിയ 150 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Share437TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies