വെല്ലിംഗ്ടണ്‍: വൈറ്റ് എലന്റിലെ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. 2 പേരെക്കൂടി കിട്ടാനുണ്ടെന്ന നിഗമനത്തില്‍ കടലിലാണ് പരിശോധന നടക്കുന്നത്. പോലീസ് സേനയിലെ മുങ്ങല്‍വിദഗ്ധരെ ഉപയോഗിക്കുന്നതായി ന്യൂസിലാന്റ് ഭരണകൂടം വ്യക്തമാക്കി.
ദുരന്തത്തില്‍ ആകെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. 20 പേര് ഗുരുതരമായി പൊള്ളലേറ്റ്, നിലവില്‍ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. 47 പേരാണ് സ്ഫോടനം നടക്കുമ്പോള്‍ ദ്വീപിലുണ്ടായിരുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അഗ്നിപര്‍വ്വതം വീണ്ടും തീതുപ്പാനുള്ള സാധ്യത അമ്പത് ശതമാനത്തിലേറെയാണെന്നതിനാല് രക്ഷാപ്രവര്‍ത്തകരുടെ കൂടി സുരക്ഷ കണക്കിലെടുത്തുള്ള തിരച്ചില്‍ മാത്രമാണ് നിലവില്‍ നടക്കുന്നത്.