ദൈവസങ്കല്‍പ്പത്തോടെ പ്രത്യേക തളികയില്‍ ഒരുക്കുന്ന എട്ടുകൂട്ടം വസ്തുക്കളാണ് അഷ്ടമംഗല്യം. മംഗളകരമായ ചടങ്ങുകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പ്രഥമ സ്ഥാനമാണ് അഷ്ടമംഗല്യത്തിന്. കുരവ, കണ്ണാടി, ദീപം, പൂര്‍ണകുഭം, വസ്ത്രം, മംഗലസ്ത്രീ, നിറനാഴി, സ്വര്‍ണം എന്നിവയാണ് അഷ്ടമംഗല്യത്തില്‍ ചേര്‍ന്ന എട്ടു വസ്തുക്കള്‍.
ബ്രാഹ്മണന്‍, പശു, അന്ഗി, സ്വര്‍ണം, നെയ്യ്, സൂര്യന്‍, ജലം, രാജാവ് എന്നിവയും അഷ്ടമംഗല്യത്തില്‍ പെടുന്നവയാണ്.കേരളീയാചാരപ്രകാരം വിവാഹാവസരങ്ങളില്‍ താലത്തില്‍ വെയ്‌ക്കുന്ന എട്ടു വസ്തുക്കളും അഷ്ടമംഗല്യത്തില്‍ പെടുന്നവയാണ്. അരി, നെല്ല്, വാല്‍ക്കണ്ണാടി, വസ്ത്രം, കത്തുന്ന വിളക്ക്, കുങ്കുമച്ചെപ്പ്, കമുകിന്‍പൂക്കുല, ഗ്രന്ഥം എന്നിവയാണ് താലത്തില്‍ വെയ്‌ക്കുന്ന അഷ്ടമംഗല വസ്തുക്കള്‍.
ഹൈന്ദവ വിവാഹങ്ങളില്‍ വധുവിനെ കതിര്‍മണ്ഡപത്തിലേക്ക് സ്വീകരിക്കുന്ന സമയത്താണ് അഷ്ടമംഗല്യം ഉപയോഗിക്കുന്നത്. ഗൃഹപ്രവേശം, കുഞ്ഞുങ്ങളുടെ നാമകരണചടങ്ങ് എന്നിങ്ങനെയുള്ള വിശേഷാവസരങ്ങളില്‍ അഷ്ടമംഗല്യം ഉപയോഗിക്കും.















