ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന് ലൂയിസ് ഒന്നാംതരം പാചകക്കാരനാണെന്ന് ഭാര്യ കേറ്റിന്റെ വെളിപ്പെടുത്തല്‍. ബ്രിട്ടണിലെ പ്രസിദ്ധമായ ടിവി ഷോയിലാണ് ഡ്യൂക്സ് ഓഫ് കേംബ്രിഡ്ജ് എന്ന് ഔദ്യോഗികമായി വിളിക്കുന്ന കേറ്റ് മിഡില്റ്റണ് ഭര്‍ത്താവും രാജകുമാരനുമായ ( വില്യം) ലൂയിസിന്റെ ഹോബിയെപ്പറ്റി പറഞ്ഞത്.
ബ്രിട്ടണിലെ ടിവി ഷോകളില്‍ ഏറ്റവും പ്രസിദ്ധമായ മേരീ ബെറി കുക്കറി ഷോയില്‍ അതിഥികളായാണ് രാജകുടുംബം എത്തിയത്. ‘എന്റെ ഭര്‍ത്താവിന് നിങ്ങളെ പരിചയപ്പെടുത്തേണ്ട കാര്യമേയില്ല. കാരണം ഞങ്ങളുടെ അടുക്കളയിലെ അലമാരയില്‍ കാണുന്നത് മുഴുവന്‍ മേരിബെറി പാചകക്കുറിപ്പുകളാണ്. അതിനാല്‍ത്തന്നെ രാവിലെ അടുക്കളയിലേക്ക് ലൂയിസെത്തിയാലുടന് മേരി എന്നാണാദ്യം വിളിക്കുക’ കേറ്റ് പറഞ്ഞു.
മികച്ച പൈലറ്റും അതുപോലെ നിരവധി സേവനപ്രവര്‍ത്തനങ്ങളിലും മുഴുകുന്ന വില്യം ലൂയിസ് രാജകുമാരന് ബ്രിട്ടണ് ജനതക്ക് ഏറെ പ്രിയങ്കരനാണ്. അനുജന് ഹാരി ജനങ്ങള്‍ക്കിന്നും കുസൃതികാട്ടി നടക്കുന്ന കുട്ടിയാണ്. ലോകപ്രശസ്തയായിരിക്കെ കാറപകടത്തില്‍ കൊല്ലപ്പെട്ട ഡയാനാ രാജകുമാരിയുടെ രണ്ടുമക്കളാണ് ലൂയിസും ഹാരിയും.