'പോക്കര്‍ കളിക്കാരന്‍' എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2026, 05:51 pm IST
FacebookTwitterWhatsAppTelegram

സാവോ പോളോ: പോക്കര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട നെയ്മര്‍, മറുപടി പറഞ്ഞത് സോഷ്യല്‍ മീഡിയയിലല്ല, മൈതാനത്തായിരുന്നു. ബ്രസീലിയന്‍ സീരി എയില്‍ ചാപെക്കോന്‍സെയ്‌ക്കെതിരായ മത്സരത്തില്‍ ഇരട്ട ഗോളുമായി തിളങ്ങിയ ബ്രസീല്‍ സൂപ്പര്‍താരം, വിമര്‍ശകര്‍ക്ക് തന്റെ ശൈലിയില്‍ തന്നെ മറുപടി നല്‍കി.

സാന്റോസിനായി 36-ാം മിനിറ്റിലും 89-ാം മിനിറ്റിലും ഗോള്‍ നേടിയ നെയ്മറിന്റെ മികവിലാണ് ടീം 2-2 സമനില പിടിച്ചെടുത്തത്. രണ്ടാം ഗോള്‍ നേടിയതിന് പിന്നാലെ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന രീതിയിലുള്ള ഗോള്‍ ആഘോഷം നടത്തിയാണ് വിമര്‍ശകരെ താരം പരിഹസിച്ചത്. ലോകകപ്പിന് ശേഷമുള്ള നെയ്മറിന്റെ ആദ്യ മത്സരവും ഇതായിരുന്നു.

കോപ സുഡാമേരിക്കാനയില്‍ യൂണിവേഴ്‌സിഡാഡ് സെന്‍ട്രലിനെതിരായ ആദ്യപാദ മത്സരത്തില്‍ നെയ്മര്‍ കളിക്കാതിരുന്നതിനിടെയാണ് സാവോ പോളോയില്‍ നടന്ന ബിഎസ്ഒപി വിന്റര്‍ പോക്കര്‍ ടൂര്‍ണമെന്റില്‍ താരം പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതോടെ നെയ്മര്‍ ടീമിനെ ഉപേക്ഷിച്ച് പോക്കര്‍ കളിക്കാന്‍ പോയെന്ന തരത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു.

എന്നാല്‍ പോക്കര്‍ കളിക്കാനല്ല താന്‍ മത്സരം വിട്ടതെന്ന് പിന്നീട് വ്യക്തമായി. സാന്റോസ് പരിശീലകന്‍ കുക്ക താരത്തിന്റെ ഫിറ്റ്‌നസ് പരിഗണിച്ചാണ് വിശ്രമം അനുവദിച്ചതെന്ന് ക്ലബ് വിശദീകരിച്ചു. മത്സരം 4-1ന് സാന്റോസ് വിജയിക്കുകയും ചെയ്തിരുന്നു.

വിവാദങ്ങള്‍ക്കിടെ നെയ്മറും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ‘ജീവിതം ഒരു തമാശയാണ്’ എന്ന അടിക്കുറിപ്പോടെ പോക്കര്‍ ടൂര്‍ണമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച താരം, രാവിലെ പരിശീലനം നടത്തിയെന്നും പിന്നീട് മത്സരത്തില്‍ കളിക്കാതിരുന്നതെന്നും അത് തനിക്ക് അനുവദിച്ചിരുന്ന അവധിയായിരുന്നെന്നും വ്യക്തമാക്കി.

‘എനിക്ക് ഒരു ദിവസത്തെ അവധിയായിരുന്നു. രാവിലെ ജോലി ചെയ്തു, പരിശീലനത്തിലും തിരിച്ചെത്തി. ഇനി പരിശീലനത്തെയും വിമര്‍ശിക്കുമോ? നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂ,’ എന്നായിരുന്നു നെയ്മറിന്റെ പ്രതികരണം. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇരട്ട ഗോളും വ്യത്യസ്തമായ ഗോള്‍ ആഘോഷവും ചേര്‍ന്നപ്പോള്‍, തന്റെ മറുപടി വാക്കുകളിലല്ല, പ്രകടനത്തിലൂടെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍താരം.

Tags: Neymar ScoresTwice On SantosAfter World Cup Exit
ShareTweetSendShare

More News from this section

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

Latest News

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies