ആന്‍ഡ്രോയിഡില്‍ സൈബര്‍ ആക്രമണം; നിങ്ങളറിയാതെ രഹസ്യ വിവരങ്ങളും അക്കൗണ്ടും ചോര്‍ത്തപ്പെടാം, മുന്നറിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ആന്‍ഡ്രോയിഡില്‍ സൈബര്‍ ആക്രമണം; നിങ്ങളറിയാതെ രഹസ്യ വിവരങ്ങളും അക്കൗണ്ടും ചോര്‍ത്തപ്പെടാം, മുന്നറിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2019, 04:59 pm IST
FacebookTwitterWhatsAppTelegram

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്ക് അക്കൗണ്ടുകളും മറ്റ് വ്യക്തിഗത വിവരങ്ങളും ചോര്‍ത്താന്‍ ഹാക്കര്‍മാരെ സഹായിക്കുന്ന ബഗിനെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ വകുപ്പിലെ ത്രെട്ട് അനലിറ്റിക്കല്‍ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. മാല്‍വെയറുകളുടെ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 150-ഓളം ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇത്തരത്തിലെരു സുരക്ഷ വീഴ്ച കണ്ടെത്തിയത്.

ഡാറ്റ ലോഗിന്‍ ചെയ്യാന്‍ കഴിവുള്ള ട്രോജന്‍ വിഭാഗത്തില്‍പ്പെട്ട സ്ട്രാന്‍ഡ്‌ഹോഗ് എന്ന വൈറസിനെയാണ് കണ്ടെത്തിയത്. ചില ആപ്ലിക്കേഷനുകളിലൂടെ വ്യാജ ഓവര്‍ലേ സ്‌ക്രീനുകള്‍ ഉണ്ടാക്കി സെന്‍സിറ്റീവ് ഡാറ്റ നേടാന്‍ ഒരു ഹാക്കറെ സഹായിക്കുകയാണ് വൈറസ് ചെയ്യുന്നത്. ആന്‍ഡ്രോയിഡ്, ആന്‍ഡ്രോയിഡ് 10 ഉള്‍പ്പെടെ എല്ലാ ഫോണുകളെയും വൈറസ് ബാധിക്കും. എന്നാല്‍ ഫോണില്‍ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നും സുരക്ഷ വിഭാഗം വ്യക്തമാക്കുന്നു.

വൈറസ് ബാധിക്കപ്പെട്ട ഉപകരണത്തിലൂടെ സമൂഹ മാധ്യമങ്ങളോ, ഇ-മെയിലോ ഉപയോക്താക്കള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഹാക്കര്‍മാര്‍ക്ക് ഉടന്‍ തന്നെ വിവരം ലഭിക്കും. ഉപയോക്താവിന്റെ മൈക്രോഫോണ്‍, ക്യാമറ, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവ ഹാക്കര്‍മാര്‍ക്ക് എളുപ്പം ആകസ്സ് ചെയ്യാന്‍ സാധിക്കും. കൂടാതെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍, കാള്‍ ലിസ്റ്റുകള്‍,സ്വകാര്യ ഇമേജുകള്‍, ഫയലുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

ഈ വൈറസ് കാരണം 500-ഓളം ജനപ്രിയ ആപ്ലിക്കേഷനുകള്‍ അപകടത്തിലാണെന്ന് ഗൂഗിളും വ്യക്തമാക്കിയിരുന്നു. സ്ട്രാന്‍ഡ്‌ഹോഗിനെ മൂലമുള്ള അപകട സാധ്യതയെ കുറിച്ച് പൊതു ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സുരക്ഷ വിഭാഗം അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

-നിലവില്‍ നിങ്ങളുടെ ഉപകരണത്തില്‍ ലോഗിന്‍ ചെയ്ത ആപ്ലിക്കേഷന്‍ വീണ്ടും ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം.

-അപ്ലിക്കേഷന്റെ പേരുകളില്ലാതെ കാണുന്ന ആക്‌സസ് പോപ്പ്അപ്പുകളെ സൂക്ഷിക്കണം.

-ഒരു ആപ്ലിക്കേഷന്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത എന്തെങ്കിലും അനുമതി ആവശ്യപ്പെടുകയാണെങ്കില്‍ ശ്രദ്ധിക്കണം.  ഉദാ:കാല്‍ക്കുലേറ്റര്‍ ആപ്ലിക്കേഷന്‍ ജി.പി.എസ് അനുവാദം ചോദിക്കുന്നത്.

-ബാക്ക് ബട്ടണ്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുന്നത്.

Share257TweetSendShare

More News from this section

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies