നേത്രദാനം മഹാദാനം; അറിയാം ഈ കാര്യങ്ങള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

നേത്രദാനം മഹാദാനം; അറിയാം ഈ കാര്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2019, 05:02 pm IST
FacebookTwitterWhatsAppTelegram

മനുഷ്യ ശരീരത്തിലെ ഏറ്റവും വിലപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കണ്ണ്. ഭൂമിയിലെ ഓരോ മനോഹരമായ കാഴ്‌ച്ചകള്‍ കാണാനും ആസ്വദിക്കാനും നമുക്ക് കഴിയുന്നത് കാഴ്‌ച്ചശക്തി ഉള്ളതു കൊണ്ടാണ്. എന്നാല്‍ കാഴ്‌ച്ച എന്ന അനുഭവം സാധ്യമാകാത്ത നിരവധി പേരും നമുക്ക് ചുറ്റുമുണ്ട്. പ്രകാശത്തെ തിരിച്ചറിയാനോ, വര്‍ണങ്ങള്‍ ആസ്വദിക്കാനോ കഴിയാതെ അന്ധകാരത്തില്‍ ജീവിക്കുന്നവരെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇരുട്ടില്‍ മാത്രം ജീവിക്കുന്ന ആ ജീവിതങ്ങളെ പറ്റി ഇടയ്‌ക്ക് എപ്പോഴെങ്കിലും ചിന്തിക്കണം.

നേത്രദാനത്തെ പറ്റി പലര്‍ക്കും അറിയാമെങ്കിലും അധികം ആരും അതിന് തയ്യാറാകില്ല. സമൂഹത്തിനായി ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യ കര്‍മ്മമാണ് നേത്രദാനം. മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്യുന്നതിനെയാണ് നേത്രദാനം എന്ന് പറയുന്നത്. മരണം സംഭവിച്ച് ആറ് മണിക്കൂറിനുള്ളില്‍ കണ്ണിന്റെ കോര്‍ണിയ നീക്കം ചെയ്ത് നേത്ര ബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്നും കാഴ്‌ച്ചയില്ലാത്തവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. പത്ത് മിനിട്ട് മാത്രമാണ് ഇതിനാവശ്യമായ സമയം. കണ്ണട ധരിക്കുന്നവര്‍ക്കും തിമിര ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുമെല്ലാം കണ്ണുകള്‍ ദാനം ചെയ്യാം. എന്നാല്‍ രക്താര്‍ബുദം ബാധിച്ചവര്‍ക്കും, ഹെപ്പറ്റൈറ്റിസ് ബി, സി വയറസ്, എയ്ഡ്‌സ്, പേവിഷബാധ എന്നീ രോഗങ്ങള്‍ ബാധിച്ച് മരണപ്പെട്ടവര്‍ക്കും കണ്ണുകള്‍ ദാനം ചെയ്യാന്‍ കഴിയില്ല.

പ്രായപൂര്‍ത്തിയായ ആര്‍ക്കും നേത്രദാനത്തിന് രജിസ്റ്റര്‍ ചെയ്യാം. മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, സ്വകാര്യ കണ്ണാശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ഇതിന് സൗകര്യമുണ്ട്. നേത്രദാനം ചെയ്താല്‍ മുഖത്ത് വൈകൃതം ഉണ്ടാകുമെന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ നേത്രദാനത്തിലൂടെ കണ്ണിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് എടുക്കുന്നത്. ഇത് മുഖത്ത് യാതൊരു വൈകൃതവും ഉണ്ടാക്കില്ല.

നേതൃപടലത്തിന്റെ സുതാര്യത നഷ്ടപ്പെട്ട് പ്രകാശ രശ്മികള്‍ കടന്നു പോകാന്‍ കഴിയാതെ കാഴ്‌ച്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് നേത്രപടലാന്ധത. ജന്മനാ ഉള്ള അസുഖങ്ങള്‍, രാസവസ്തുക്കള്‍ മൂലമുള്ള പരിക്കുകള്‍, മുറിവുകള്‍, പൊള്ളല്‍, വൈറ്റമിന്‍ എയുടെ കുറവ് എന്നിവയാണ് നേത്രപടലാന്ധതയ്‌ക്ക് കാരണം. കേടായ നേത്രപടലം ശസ്ത്രക്രിയയിലൂടെ മാറ്റി കേടുപാടില്ലാത്ത മറ്റൊന്ന് അതേ അളവില്‍ തുന്നിപിടിപ്പിക്കുന്ന കണ്ണുമാറ്റിവെക്കല്‍ ശസത്രക്രിയയാണ് ഈ അവസ്ഥയുടെ പരിഹാരം. നേത്രദാനത്തിലൂടെ ലഭിക്കുന്ന കണ്ണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

കേരളത്തിലെ പ്രധാനപ്പെട്ട നേത്രബാങ്കുകള്‍

1. റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജി, തിരുവനന്തപുരം

2. ചൈതന്യ ഐ ഇന്‍സ്റ്റിറ്റൂട്ട്, തിരുവനന്തപുരം

3. ടി ഡി മെഡിക്കല്‍ കോളേജ് ആലപ്പുഴ

4. ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി, അങ്കമാലി

5. ദര്‍ശന ഹോസ്പിറ്റല്‍, ആലുവ

6. മെഡിക്കല്‍ കോളേജ്, തൃശൂര്‍

7. ജൂബിലി മിഷന്‍, തൃശൂര്‍

8. അഹല്യ ഐ ഫൗണ്ടേഷന്‍, പാലക്കാട്

9. അല്‍ സലാമ ഐ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ

10. മെഡിക്കല്‍ കോളേജ്, കോഴിക്കോട്

ഒരു വ്യക്തി നേത്രദാനം ചെയ്യുന്നതിലൂടെ രണ്ട് പേര്‍ക്കാണ് കാഴ്‌ച്ചശക്തി ലഭിക്കുക. മരണ ശേഷം ദഹിപ്പിച്ചു കളയുന്ന കണ്ണുകള്‍ മറ്റുളളവരുടെ ജീവിതത്തില്‍ പ്രകാശം പരത്തുമെങ്കില്‍ നേത്രദാനത്തിലൂടെ നമുക്കോരോരുത്തര്‍ക്കും സമൂഹത്തിന് മാതൃകയാകാം.

Share77TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies