വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 107 റണ്‍സ് വിജയം; കുല്‍ദീപിന് ഹാട്രിക്, റെക്കോര്‍ഡ്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 107 റണ്‍സ് വിജയം; കുല്‍ദീപിന് ഹാട്രിക്, റെക്കോര്‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2019, 09:43 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 107 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സ് നേടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 43.3 ഓവറില്‍ 280 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ പരമ്പരയില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനൊപ്പമെത്തി(1-1).

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 227 റണ്‍സ് നേടി. രോഹിത് ശര്‍മ്മ 159ഉം രാഹുല്‍ 102ഉം റണ്‍സ് നേടിയാണ് പുറത്തായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ നായകന്‍ വിരാട് കോഹ്‌ലി പുറത്തായി. ശ്രേയസ് അയ്യര്‍ 32 പന്തില്‍ 53 റണ്‍സും റിഷഭ് പന്ത് 16 പന്തില്‍ 39 റണ്‍സും നേടി.

വെസ്റ്റ് ഇന്‍ഡീസിനായി ഷെല്‍ഡന്‍ കോട്രെല്‍ 2 വിക്കറ്റ് വീഴ്‌ത്തി. കീമോ പോള്‍, അല്‍സാരി ജോസഫ്, കീറോണ്‍ പോള്ളാഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

388 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് ഓപ്പണര്‍മാരായ എവിന്‍ ലൂയിസും(30) ഷായ് ഹോപും(78)മികച്ച തുടക്കം നല്‍കി. മികച്ച ഫോമിലുള്ള ഹെറ്റ്‌മെയര്‍ 4 റണ്‍സില്‍ നില്‍ക്കവെ റണ്‍ ഔട്ട് ആയത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. 6 വീതം ബൗണ്ടറികളും സിക്‌സറുകളും സഹിതം 47 പന്തില്‍ 75 റണ്‍സ് നേടിയ
നിക്കോളാസ് പൂരനാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.

ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും 3 വിക്കറ്റു വീതം വീഴ്‌ത്തി. ഷായ് ഹോപിന്റെ വിക്കറ്റുള്‍പ്പെടെ വീഴ്‌ത്തി ഹാട്രിക് നേടിയ കുല്‍ദീപ് യാദവിന്റെ പ്രകടനമാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. ഇതോടെ ഏകദിനത്തില്‍ രണ്ട് ഹാട്രിക്കുകള്‍ സ്വന്തമാക്കുന്ന ആദ്യ താരമായി കുല്‍ദീപ് മാറി.

Share385TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies