സൂറത്ത്: രഞ്ജി ട്രോഫിയില്‍ കേരളം ഗുജറാത്തിനോട് തോറ്റു. സഞ്ജു സാംസണിന്റെ വീരോചിത ചെറുത്തുനില്‍പ്പിനും കേരളത്തെ രക്ഷിക്കാനായില്ല. 90 റണ്‍സിനാണ് കേരളം പരാജയം സമ്മതിച്ചത്. 268 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ടാമിന്നിംഗ്‌സില്‍ 177 റണ്‍സിന് പുറത്തായി.
82 പന്തുകള്‍ നേരിട്ട് 78 റണ്‍സ് നേടിയ സഞ്ജു മാത്രമാണ് പോരാട്ടവീര്യം കാണിച്ചത്. രണ്ടക്കംപോലും കാണാതെ അഞ്ചുപേരാണ് പവലിയനിലെത്തിയത്. ഗുജറാത്തിനായി അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഗജ മൂന്നും കലേറിയ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. സ്‌ക്കോര്‍: ഗുജറാത്ത് 127 & 210, കേരളം 70 & 177.















