ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സിംഗ് രംഗത്തെ കരുത്ത് മേരി കോം എതിരാളി നിഖാത് സെറീനെ തോല്‍പ്പിച്ച് ഒളിമ്പിക്‌സ് യോഗ്യത നേടി. 51 കിലോ ഗ്രാം വിഭാഗത്തിലാണ് തന്നെ വെല്ലുവിളിച്ച നിഖാത് സെറീനെ മേരി കേം വീഴ്‌ത്തിയത്. 9-1 എന്ന വ്യത്യാസത്തിലാണ് മേരി കോമിന്റെ ജയം.
ഒളിമ്പിക്‌സ് യോഗ്യതാ മത്സരം കളിക്കാതെ നേരിട്ട് മേരികോമിന് അനുമതി നല്‍കുന്നതിനെതിരെ സെറീന്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് 51 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യോഗ്യതക്കായി മത്സരിക്കാന്‍ തയ്യാറാണെന്ന് മേരി കോം ഫെഡറേഷനെ അറിയിച്ചത്.
ആറു തവണ തുടര്‍ച്ചയായി ലോക ബോക്‌സിംഗ് ചാമ്പ്യനാണ് മണിപ്പൂരുകാരിയായ മേരീകോം. ഫെബ്രുവരി 3 മുതല്‍ 14 വരെ ചൈനയിലെ വുഹാനിലുള്ള ഏഷ്യാ- ഓഷ്യാനിക് യോഗ്യതാ മത്സരത്തിനായി മേരികോം ഇനി ഇറങ്ങും.
ഇതിനിടെ തെലങ്കാന ബോക്‌സിംഗ് സംഘാടകരും ബോക്‌സിംഗ് ഫെഡറേഷന്‍ അധികൃതരും തമ്മില്‍ നടന്ന വാഗ്വാദം മത്സരത്തിനിടെ ഒരു വിവാദമായി. മത്സരത്തിന് ശേഷം നിഖാത് സെറീന്‍ കൈകൊടുക്കാതെ ഇറങ്ങിപ്പോയ മേരികോമിന്റെ രീതിയും ഏറെ ചര്‍ച്ചയായിരിക്കുകയാണ്.















