ലോകത്തിലെ ഏറ്റവും വേഗം കൂടിയ അണ്വായുധ മിസൈലുകളുടെ പട്ടികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം. ഇന്ത്യയുടെ അഗ്‌നി-5 ആണ് അണ്വായുധ മിസൈല്‍ പട്ടികയില്‍ വേഗതയുടെ കാര്യത്തില്‍ ഇടം പിടിച്ചത്.
മണിക്കൂറില്‍ 29,600 കിലോമീറ്റര്‍ ആണ് അഗ്നി-5ന്റെ വേഗത കണക്കാക്കുന്നത്. ദൂരപരിധി 8000 കിലോമീറ്ററാണ്. കൃത്യത 10-80 മീറ്ററുമാണ്.
റഷ്യയുടെ ഹൈപ്പർസോണിക് മിസൈലായ അവൻഗാർഡ് ആണ് ഒന്നാം സ്ഥാനത്ത്. മണിക്കൂറിൽ 33,000 കിലോമീറ്ററാണ് അവൻഗാർഡിന്റെ വേഗം.രണ്ടാം സ്ഥാനത്ത് ഫ്രാന്‍സിന്റെ എം51 ആണ്. മണിക്കൂറില്‍ 30,870 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന എം51 ന്റെ ദൂരപരിധി 11,000 കിലോമീറ്ററാണ്. മിസൈലിന്റെ കൃത്യത 200 മീറ്ററുമാണ്.
പട്ടികയില്‍ മൂന്നാം സ്ഥാനം ചൈനയുടെ ഡി41 അണ്വായുധ മിസൈലാണ്. മണിക്കൂറില്‍ 30,626 കിലോമീറ്ററാണ് വേഗം. ദൂരപരിധി: 15,000 കിലോമീറ്റര്‍. കൃത്യത: 500 മീറ്റര്‍.അമേരിക്കയുടെ ട്രൈഡന്റ്-ഡി5 ആണ് അഞ്ചാം സ്ഥാനത്ത്. മണിക്കൂറില്‍ 29,020 കിലോമീറ്റര്‍ വേഗമുള്ള മിസൈലിന്റെ ദൂരപരിധി 12,000 കിലോമീറ്ററാണ്. കൃത്യത: 90 മീറ്റര്‍.















