ദുബായ്: ടി20യില്‍ 2019ലെ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടം അയര്‍ലന്റിന്റെ താരം പോള്‍ സ്‌റ്റെര്‍ലിംഗിന് സ്വന്തം.ഈ വര്‍ഷം കളിച്ച 20 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് 748 റണ്‍സാണ് പോള്‍ അടിച്ചുകൂട്ടിയത്. 41.55 ആണ് പോളിന്റെ ബാറ്റിംഗ് ശരാശരി. സ്വന്തം ടീമിലെത്തന്നെ കെവിന്‍ ഒ ബ്രയാനാണ് രണ്ടാമതുള്ളത്. 23 മത്സരങ്ങളിലായി കെവിന്‍ 31.69 ശരാശരിയില്‍ 729 റണ്‍സാണ് നേടിയിരിക്കുന്നത്.
ടി20 റണ്‍വേട്ടയില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി 9-ാം സ്ഥാനത്തുമാത്രമാണുള്ളത്. 77.66 ശരാശരിയില്‍ 10 മത്സരങ്ങളിലായി 466 മാത്രമാണ് കോഹ്‌ലിയുടെ സമ്പാദ്യം. ഇതിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ 2019 ലെതാരം ഓസ്‌ട്രേലിയയുടെ മാര്‍നസ് ലാബൂഷാനെയാണ്. 1104 ആണ് മാര്‍നസ് ടെസ്റ്റില്‍ 2019ല്‍ നേടിയിരിക്കുന്നത്. തൊട്ടുപുറകില്‍ സഹതാരം സ്റ്റീവ് സ്മിത്താണ്.















