ചെന്നൈ: ക്രിക്കറ്റ് മത്സരത്തിനിടെ തന്റെ ബൗളിംഗില്‍ ക്രീസ് വിട്ടിറങ്ങിയാല്‍ മങ്കാദിങ്ങിലൂടെ പുറത്താക്കുന്നതില്‍ ഒരു വിഷമവുമില്ലെന്ന് ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന്‍ വ്യക്തമാക്കി. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കിംഗ്‌സ് ഇലവന്‍ താരമായ അശ്വിന്‍ ബട്‌ലറെ പുറത്താക്കിയത് വിമര്‍ശിച്ച് പലരും രംഗത്തുവന്നിരുന്നു.
ഐപിഎല്ലില്‍ താന്‍ മങ്കാദിംങ്ങ് തുടരുമെന്നു തന്നെയാണ് അശ്വിന്‍ വാശിയോടെ പറയുന്നത്. ക്രിക്കറ്റില്‍ നോണ്‍ സ്‌ട്രൈക്കര്‍ പാലിക്കേണ്ട ശ്രദ്ധ തെറ്റിയാല്‍ സംഭവിക്കാവുന്ന ഒന്നാണ് മങ്കാദിംഗ്. അത് പാലിക്കേണ്ട ചുമതല ബാറ്റ്‌സ്മാന്റേതാണ്. അതിനാല്‍ ക്രീസ്സ് വിട്ടിറങ്ങിയാല്‍ പുറത്താക്കും. പുതിയ സീസണില്‍ ഡല്‍ഹിക്കായാണ് അശ്വിന്‍ കളിക്കുക. കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ നായകനായിരുന്നു അശ്വിന്‍.















