ഔളി(ഉത്തരാഖണ്ഡ്): പുതുവര്‍ഷത്തെ ആവേശത്തോടെ വരവേറ്റ്് സൈനികര്‍. കനത്ത മഞ്ഞിനെപോലും വകവെക്കാതെയുള്ള ആഹ്ലാദം പ്രകടിപ്പിച്ചാണ് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് 2020നെ സ്വാഗതം ചെയ്തത്.

ഇന്ത്യയുടെ ഗ്രാമീണ സംഗീത താളത്തിനൊത്തും ഗോത്രസംഗീതത്തിന്റെ ചുവടുവച്ചുമാണ് സൈനികര്‍ ഉത്തരാഖണ്ഡിലെ ഔളിയിലെ ക്യാമ്പില്‍ ആഹ്ലാദം പങ്കുവച്ചത്. ഇതോടൊപ്പം ആകാശവാണിയും ദൂരദര്‍ശനും സംയുക്തമായ സംഘടിപ്പിച്ച പ്രത്യേക നവവത്സര പരിപാടിയില്‍ സംഗീതപരിപാടിയിലൂടെയും ഐടിബിപി ദേശഭക്തിഗാനങ്ങളാലപിച്ച് ശ്രദ്ധ നേടി.
അതിര്‍ത്തി സംരക്ഷിക്കുന്ന പോലീസ് സേനാ വിഭാഗത്തില്‍പ്പെട്ട സെന്‍ട്രല്‍ റിസര്‍വ്വ് പോലീസും ഛത്തീസ്ഗഡിലെ റായ്പൂരില്‍ പുതുവര്‍ഷത്തെ വരവേറ്റു.















