മുംബൈ: ഐപിഎല്‍ പുതിയ സീസണിന് മാര്‍ച്ചില്‍ തുടക്കം. 29ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഹോംഗ്രൗണ്ടാണ് വാംഖഡെ സ്‌റ്റേഡിയം.
സീസണ്‍ മാര്‍ച്ച് 29നായതിനാല്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ശ്രീലങ്ക എന്നീ ടീമുകളിലെ പ്രമുഖതാരങ്ങള്‍ക്കൊന്നും പങ്കെടുക്കാനാകില്ല എന്നതാണ് പ്രശ്‌നമാ യിരിക്കുന്നത്. ഔദ്യോഗിക പരമ്പരകള്‍ തീരാത്തതിനാല്‍ അത് തീരുന്ന മുറയ്‌ക്ക് മാത്രമേ താരങ്ങള്‍ അവരവരുടെ ടീമുകള്‍ക്കൊപ്പം ചേരുകയുള്ളു. ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ, ന്യൂസിലാന്റ്-ശ്രീലങ്ക പരമ്പരകള്‍ നടക്കുന്നതാണ് ആദ്യമത്സരങ്ങളില്‍ താരങ്ങളെത്താത്തതിന് കാരണമെന്ന് ഐപിഎല്‍ സംഘാടകര്‍ പറഞ്ഞു.
ഇതിനിടെ പ്രമുഖ ടീമുകള്‍ ഇത്തരം സാഹചര്യം എങ്ങനെ നേരിടണമെന്ന് ഉടന്‍ തീരുമാനി ക്കുമെന്നാണറിവ്. എതിര്‍ത്താല്‍ ഉദ്ഘാടനമടക്കം മത്സരം ഏപ്രില്‍ ആദ്യവാരത്തേക്ക് മാറ്റാനും സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലാണ് തീരുമാനം അന്തിമമായെടുക്കുക.















