ന്യൂഡല്‍ഹി : ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് ഉയര്‍ത്താന്‍ സാധ്യതയുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. കളിക്കുന്ന ഏത് ടൂര്‍ണമെന്റും വിജയിക്കാന്‍ കരുത്തുള്ള ടീമാണ് ഇന്ത്യയെന്നും ട്വന്റി20 ലോകകപ്പ് ഇന്ത്യ നേടുമെന്നും ബ്രയാന്‍ ലാറ പറഞ്ഞു.
ട്വന്റി20 ലോകകപ്പില്‍ കളിക്കുന്ന ഏത് ടീമിനും ടൂര്‍ണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഇന്ത്യയെ നേരിടേണ്ടി വരുമെന്ന് അറിയാം. ക്വാര്‍ട്ടര്‍ ഫൈനലിലോ, സെമിയിലോ ഫൈനലിലോ ഇന്ത്യയെ നേരിടേണ്ടി വരുമെന്ന് ഉറപ്പിച്ചുകൊണ്ടാണ് ഓരോ ടീമും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതെന്നും വിരാട് കോഹ്‌ലിയേയും സംഘത്തേയും അഭിനന്ദിക്കേണ്ടതുണ്ടെന്നും ലാറ പറഞ്ഞു.
രണ്ടാം തവണയും ട്വന്റി20 ലോകകപ്പ് ഉയര്‍ത്താന്‍ സാധ്യതയുള്ള ടീമായി ഇന്ത്യയയാണ് വിലയിരുത്തപ്പെടുന്നത്. 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പ് ഉയര്‍ത്തിയെങ്കിലും പിന്നീട് ഇന്ത്യക്ക് കപ്പുയര്‍ത്താന്‍ സാധിച്ചിരുന്നില്ല. നിലവില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച ഫോമിലാണ് ഇന്ത്യ.















