ന്യൂഡല്‍ഹി: 2026 ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ നേടിയ ഇന്ത്യന്‍ കായികതാരങ്ങളെ ആദരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബര്‍ 15-ന് വൈകിട്ട് 4.30-ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചടങ്ങ് നടക്കുക. വിവിധ കായിക ഇനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡലുകള്‍ നേടിയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. അന്താരാഷ്‌ട്ര കായിക വേദിയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ആഘോഷിക്കാനും താരങ്ങളുടെ പ്രകടനങ്ങളെ അംഗീകരിക്കാനുമാണ് കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത്. ജപ്പാനിലെ ഐച്ചിനഗോയയില്‍ നടന്ന 2026 ഏഷ്യന്‍ ഗെയിംസില്‍ 21 സ്വര്‍ണമുള്‍പ്പെടെ 85 മെഡലുകളാണ് ഇന്ത്യ നേടിയത്.
ഇതോടെ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. മത്സരങ്ങളുടെ ആദ്യഘട്ടത്തില്‍ എട്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ പിന്നീട് മികച്ച മുന്നേറ്റം നടത്തിയാണ് ആദ്യ നാലിലെത്തിയത്. അമ്പെയ്‌ത്തില്‍ അഞ്ച് സ്വര്‍ണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ ഒമ്പത് മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി. ഗുസ്തിയില്‍ രണ്ട് സ്വര്‍ണം, രണ്ട് വെള്ളി, രണ്ട് വെങ്കലം ഉള്‍പ്പെടെ ആറ് മെഡലുകള്‍ ലഭിച്ചു. ബോക്‌സിങ്ങിലും ഇന്ത്യക്ക് ആറ് മെഡലുകള്‍ ലഭിച്ചു. മൂന്ന് സ്വര്‍ണവും മൂന്ന് വെങ്കലവുമാണ് ബോക്‌സര്‍മാര്‍ നേടിയത്.
ലവ്ലിന ബോര്‍ഗോഹെയ്ന്‍, പര്‍വീണ്‍ ഹൂഡ, അങ്കുഷ് പംഗല്‍ എന്നിവര്‍ സ്വര്‍ണം നേടിയതോടെ ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മികച്ച സ്വര്‍ണമെഡല്‍ നേട്ടങ്ങളിലൊന്നായി ഇത് മാറി. പുരുഷ, വനിതാ ഹോക്കി ടീമുകള്‍ സ്വര്‍ണം നേടി. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമും പാകിസ്താനെ പരാജയപ്പെടുത്തിയ പുരുഷ ക്രിക്കറ്റ് ടീമും കിരീടം നിലനിര്‍ത്തി. അത്ലറ്റിക്‌സില്‍ ഒരു സ്വര്‍ണവും ഒമ്പത് വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ 24 മെഡലുകളാണ് ഇന്ത്യ നേടിയത്. 10,000 മീറ്ററിലും 1,500 മീറ്ററിലും വെള്ളിയും 5,000 മീറ്ററില്‍ വെങ്കലവും നേടിയ ഗുല്‍വീര്‍ സിങ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഷൂട്ടിങ്ങില്‍ മൂന്ന് സ്വര്‍ണം, എട്ട് വെള്ളി, നാല് വെങ്കലം എന്നിങ്ങനെ 15 മെഡലുകളും ഇന്ത്യ സ്വന്തമാക്കി. വിവിധ കായിക ഇനങ്ങളിലെ ഈ നേട്ടങ്ങളോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍പ്പട്ടികയ്‌ക്ക് കരുത്തേകിയ താരങ്ങളെ പ്രധാനമന്ത്രി ആദരിക്കും.















