മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനായി ഏറ്റവും മികച്ച താരങ്ങളെ വാര്‍ത്തെടുക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതിയുമായി രാഹുല്‍ ദ്രാവിഡും ഗാംഗുലിയും തീരുമാനിച്ചു.
സ്‌പെഷ്യലിസ്റ്റ് ബൗളിംഗ് പരിശീലകനും പ്രത്യേക മെഡിക്കല്‍ സംഘവും ഡാറ്റാ അനലിസ്റ്റ്് സേവനവും ലഭ്യമാക്കാനാണ് ആദ്യ തീരുമാനം. ഇതിനായി ലണ്ടനിലെ ഫോര്‍ട്ടിസ് ക്ലിനിക്കിനെ മെഡിക്കല്‍ പാനലില്‍ ഉള്‍പ്പെടുത്തും. കായികതാരങ്ങളുടെ ശാരീരിക ക്ഷമത ഉറപ്പുവരുത്താന്‍ ന്യൂട്രീഷ്യന്റെ സേവനവും ഉറപ്പുവരുത്തും.
പരിശീലനത്തിനായി ബൗളിംഗ് പരിശീലകന്റെ സേവനം സ്ഥിരമാക്കാനാണ് തീരുമാനം. ഒപ്പം അക്കാദമിയെ പരിചയ്‌പെടുത്താനും സേവനങ്ങളും വാര്‍ത്തകളും എത്തിക്കാന്‍ സമൂഹമാധ്യമസംവിധാനം ഉറപ്പുവരുത്തും. കഴിഞ്ഞ മാസം 26ന് ബിസിസിഐ ആസ്ഥാനത്ത് നടന്ന ദ്രാവിഡ് -ഗാംഗുലി കൂട്ടുകെട്ടാണ് അക്കാദമി വികസനകാര്യങ്ങളില്‍ തീരുമാനമെടുത്തത്.















