വെടിയുണ്ടയേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന അഗ്നി 5 ഈ വർഷം ഇന്ത്യൻ സൈന്യത്തിന്റെ ആയുധപ്പുരയിലെത്തും . അഗ്നിയുടെ അവസാന വിക്ഷേപണ പ്രവർത്തനങ്ങൾ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് , ഡിആർഡിഒ ശാസ്ത്രജ്ഞന്മാർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയിരുന്നു .
ട്രാൻസ്പോർട്ട്-കം-ടിൽറ്റിംഗ് വെഹിക്കിൾ -5 എന്നറിയപ്പെടുന്ന ലോഞ്ചർ വാഹനത്തിൽ അഗ്നി സ്ഥാപിക്കാൻ കഴിയും. കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യ പരീക്ഷിച്ച അഗ്നി 5 മിസൈലിന്റെ പരിധി 5000-5500 കിലോമീറ്ററായിരുന്നു. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലാണിത്. 20മീറ്റർ ദൈർഘ്യമുള്ള മിസൈലിന് 17ടൺ ഭാരമുണ്ട്.ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ഗണത്തില്‍ വരുന്നതാണ് അഗ്നി5 മിസൈല്‍.
ഒരു ടണ്ണിലേറെ ഭാരമുളള ആണവപോർമുനകളെ വഹിക്കാൻ പര്യാപ്തമായ ഇതിൽ അഗ്നിയുടെ മുൻതലമുറ മിസൈലുകളിൽ നിന്നും വ്യത്യസ്തമായി വിവിധ ആധുനിക സാങ്കേതികവിദ്യകളും ഉൾക്കൊളളിച്ചിട്ടുണ്ട്.ബെയ്ജിങ് അഗ്നി–5 ന്റെ പരിധിയിൽ വരുന്നതാണ്.
വിപുലമായ ഗതിനിയന്ത്രണസംവിധാനവും, വളരെ ഉയർന്ന കൃതകൃത്യതയും അഗ്നി-5 ന്റെ പ്രത്യേകതയാണ്. കൃത്യമായ ലക്ഷ്യത്തിന്റെ ഏതാനും മീറ്ററുകൾക്കപ്പുറം ഇതിന്റെ ലക്ഷ്യം തെറ്റില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.















