ഗുവാഹട്ടി: ഇന്ത്യ-ശ്രീലങ്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. മഴ വില്ലനായെത്തിയതോടെ ഒരു പന്ത് പോലും എറിയാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്.
നേരത്തെ, ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം മത്സരം ആരംഭിക്കാന്‍ വൈകിയിരുന്നു. എന്നാല്‍ ഇടക്ക് മഴ മാറി നിന്നെങ്കിലും പിച്ചിലും ഔട്ട് ഫീല്‍ഡിലും ഈര്‍പ്പം നിന്നതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമായത്.
അവസാനവട്ട പരിശോധനയും പൂര്‍ത്തിയാക്കിയ അമ്പയര്‍മാര്‍ 9.45ഓടെയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച ഇന്‍ഡോറില്‍ നടക്കും. ജനുവരി 10ന് നടക്കുന്ന അവസാന മത്സരത്തിന് പൂനെ വേദിയാകും.















