സിഡ്‌നി: ന്യൂസിലന്റിനെതിരെ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ കൂറ്റന്‍ ലീഡിലേക്ക്. നാലാം ദിനത്തില്‍ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഓസീസ് ഡേവിഡേ വാര്‍ണറുടെ അതിവേഗ ബാറ്റിംഗില്‍ ലീഡ് 411 ആക്കിക്കഴിഞ്ഞു. ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ അവസാന വിവരം കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് എടുത്തിട്ടുണ്ട്.
106 റണ്‍സുമായി വാര്‍ണറും ആദ്യ ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ ലാബുഷാനേ 55 റണ്‍സുമായി ബാറ്റ് ചെയ്യുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ 454 റണ്‍സ് നേടിയ ഓസ്‌ട്രേലിയ ന്യൂസിലാന്റിനെ 251ല്‍ ഒതുക്കി. ന്യൂസിലാന്റിനായി 52 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പ് മാത്രമാണ് പൊരുതിയത്. ക്യാപ്റ്റനും ഓപ്പണറുമായ ടോം ലാഥം 49 റണ്‍സില്‍ പുറത്തായി. മധ്യനിരയില്‍ റോസ് ടെയ്‌ലര്‍ വെറും 22 റണ്‍സില്‍ വീണതും ന്യൂസിലാന്റിന് വിനയായി.
ഓസീസിനായി 68 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് ന്യൂസിലാന്റിനെ തകര്‍ത്തത്.സ്റ്റാര്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് 44 ന് 3 വിക്കറ്റും വീഴ്‌ത്തി.















